മലപ്പുറത്ത് സിഐടിയുകാരെ കണ്ട് ഭയന്നോടിയ ലോഡിങ് തൊഴിലാളി കെട്ടിടത്തിൽ നിന്ന് വീണ് ഇരുകാലുകളും ഒടിഞ്ഞു

Spread the love

 

മലപ്പുറം: ആക്രമിക്കാൻ പിന്തുടർന്ന സിഐടിയുക്കാരെ കണ്ട് ഭയന്നോടിയ തൊഴിലാളിക്ക് പരിക്കേറ്റു. കൊല്ലം പത്തനാപുരം സ്വദേശി ഫയാസ് ഷാജഹാന്റെ ഇരു കാലുകളും ഒടിഞ്ഞ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

 

നിർമ്മാണം നടക്കുന്ന കെട്ടിടത്തിലെ ഇലക്ട്രിക് സാമ​ഗ്രികൾ ഇറക്കിയ തൊഴിലാളികളെയാണ് സിഐടിയുക്കാർ ഭീഷണിപ്പെടുത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. തൊഴിലാളികൾ ഇല്ലാതിരുന്ന സമയത്താണ് ലോഡ് വന്നത്. അപ്പോൾ കെട്ടിടത്തിലുണ്ടായിരുന്ന മറ്റ് ജോലിക്കാർ ലോഡ് ഇറക്കി.

 

ഇതേ തുടർന്ന് വിവരമറിഞ്ഞെത്തിയ സിഐടിയും പ്രവർത്തകർ ഇവരോട് ആക്രോശിക്കുകയും ഇവരെ അക്രമിക്കാൻ തുനിയുകയുമായിരുന്നു. പെട്ടെന്ന് ഭയന്നോടിയ ഫയാസ് ഷാജഹാൻ തൊട്ടടുത്ത് ഒരു കെട്ടിടത്തിലേക്ക് ഓടിക്കയറുകയും അവിടെ നിന്ന് അബദ്ധത്തിൽ താഴേക്ക് വീഴുകയുമായിരുന്നു. തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group