
കോട്ടയത്ത് വിശുദ്ധ മാർത്തോമാ ശ്ലീഹായുടെ നാമത്തിൽ സ്ഥാപിതമായ നട്ടാശ്ശേരി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ജൂലൈ 7ന്; പള്ളി സ്ഥാപിതമായതിന്റെ 75ാം വർഷ ആഘോഷങ്ങളും നടക്കും, കേന്ദ്രമന്ത്രി ശ്രീ. ജോർജ് കുര്യൻ വജ്ര ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
കോട്ടയം: വിശുദ്ധ മാർത്തോമാ ശ്ലീഹായുടെ നാമത്തിൽ കോട്ടയത്ത് സ്ഥാപിതമായ ആദ്യത്തെ ഓർത്തഡോക്സ് ഇടവകയായ നട്ടാശ്ശേരി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ജൂലൈ 7 (ഞായർ) ന് നടക്കും.
പള്ളിയുടെ കല്ലിട്ട പെരുന്നാൾ വിശുദ്ധ മാർത്തോമാ ശ്ലീഹായുടെ ദുഖറാനോ പെരുന്നാൾ എന്നിവ സംയുക്തമായി ആഘോഷിക്കുന്നത് ജൂലൈ 7ന് ആണ്. പള്ളി സ്ഥാപിതമായതിന്റെ 75ാം വർഷ ആഘോഷങ്ങൾ അന്ന് നടക്കും.
ജൂലൈ 7ന് രാവിലെ 6:45ന് പ്രഭാത നമസ്കാരവും തുടർന്ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. പെരുന്നാൾ ശുശ്രൂഷകൾക്ക് വെരി. റവ. ഗീവർഗീസ് റമ്പാൻ മാവേലിക്കര മുഖ്യ കാർമികത്വം വഹിക്കും. 9:30ന് പള്ളിയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ കേന്ദ്രസഹമന്ത്രി ശ്രീ. ജോർജ് കുര്യൻ വജ്ര ജൂബിലിയുടെ ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂബിലി പദ്ധതികളുടെ ഭാഗമായി നിർധനരായ രോഗികൾക്കുള്ള ചികിത്സ സഹായത്തിന്റെ ഉദ്ഘാടനം അഡ്വ. ഫ്രാൻസിസ് ജോർജ് എം. പി, വിദ്യാഭ്യാസ സ്കോളർഷിപ്പിന്റെ ഉദ്ഘാടനം ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എന്നിവർ നിർവഹിക്കും.
മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, മുനിസിപ്പൽ കൗൺസിലർമാരായ ശ്രീമതി.ഷൈനി തോമസ്, ശ്രീ.വിനു ആർ മോഹൻ, ശ്രീമതി.ദിവ്യാ സുജിത്, ശ്രീ.റ്റി സി റോയ്, എന്നിവർ പ്രസംഗിക്കും.
ഇടവകയിൽ 40 വർഷം ശുശ്രൂഷ നിർവഹിച്ച സഭയിലെ സീനിയർ വൈദികൻ വെരി. റവ. വി. വി. ബഹന്നാൻ കോർ എപ്പിസ്കോപ്പയെ ആദരിക്കും.
1935 മുതൽ കോട്ടയം ചെറിയ പള്ളിയിൽ കൂടി നടന്നിരുന്ന നട്ടാശ്ശേരി കരയിലുള്ള അംഗങ്ങൾക്കായി ഒരു സൺഡേ
സ്കൂൾ പ്രവർത്തിച്ചിരുന്നു. ഈ സൺഡേ സ്കൂൾ ആണ് കാലാന്തരത്തിൽ ഒരു ഇടവകയായി പരിണമിച്ചത്. 1950 ൽ പള്ളിക്ക് ലഭിച്ച സ്ഥലത്ത് കല്ലിടുകയും 1951 ജൂലൈ 15ന് പള്ളിയുടെ കൂദാശ പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതിയൻ കാതോലിക്കാബാവ നിർവഹിക്കുകയും ചെയ്തു.
ഇന്ന് കാണുന്ന ദേവാലയം 1970ൽ പൂർത്തീകരിച്ച് കൂദാശ ചെയ്തതാണ്. പ്രധാന പാതയായ എം സി റോഡിന്റെ അരികിൽ സ്ഥിതി ചെയ്യുന്ന ഈ ഇടവകയിൽ ഇപ്പോൾ 146 കുടുംബങ്ങൾ ഉണ്ട്. നാഗമ്പടം ജംഗ്ഷനിൽ പരിശുദ്ധ.0 പരുമല തിരുമേനിയുടെ നാമത്തിലും, നീലിമംഗലത്ത് വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിലും, ചവിട്ടുവരിയിൽ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലും 3 കുരിശടികൾ ഉണ്ട്
ഫാ പി. എ. ഫിലിപ്പ് (വികാരി), ശ്രീ. ജേക്കബ് കുരുവിള (ട്രസ്റ്റി, ജനറൽ കൺവീനർ). റോയി കുര്യൻ (സെക്രട്ടറി) ശ്രീ.പി. എം. തോമസ് പുതുപ്പള്ളിമാലിയിൽ (ജോയിന്റ് കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.