
ഗീവർഗീസ് സഹദായുടെ തീർത്ഥാടന കേന്ദ്രത്തിൽ മോഷണം ; രൂപക്കൂട് തകർത്ത് സ്വർണം പൂശിയ രണ്ടു മാലകൾ കവർന്നു
തൃശൂർ: തൃശൂർ മനക്കൊടി ഗീവർഗീസ് സഹദായുടെ തീർത്ഥാടന കേന്ദ്രത്തില്‍ മോഷണം. കപ്പേളയുടെ ഒരു വശത്തെ ജനല്‍ ചില്ലുകള്‍ തകർത്ത നിലയിലാണ്.
രൂപക്കൂടിൻ്റെ ഒരു വശവും തകർത്തിട്ടുണ്ട്. ചില്ല് അടിച്ചുടച്ച മോഷ്ടാവ് രൂപത്തിൻ്റെ കഴുത്തിലുണ്ടായിരുന്ന കൊന്തമാല അപഹരിച്ചിട്ടുണ്ട്.
ഭണ്ഡാരം കോണ്‍ക്രീറ്റ് കട്ട ഉപയോഗിച്ച് തകർക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. രൂപത്തിൻ്റെ കഴുത്തിലുണ്ടായിരുന്ന സ്വർണം പൂശിയ 2 മാലകളാണ് നഷ്ടപ്പെട്ടിട്ടുള്ളതെന്ന് പൊലീസ് പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0