സാമ്പത്തിക ബാധ്യത തീർക്കാൻ സഹായം ചോദിച്ചു; നിരസിച്ചതിനെ തുടർന്ന് പിതാവിനെ മകൻ കുത്തികൊലപ്പെടുത്തി, സംഭവത്തിൽ നിയമ അധ്യാപകൻ അറസ്റ്റിൽ

Spread the love

ഭുപനേശ്വർ: പിതാവിനെ കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ നിയമ അധ്യാപകൻ അറസ്റ്റിൽ. ഒഡീഷയിലെ മഞ്ചേശ്വർ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം.

സെൻട്രൽ പി.എസ്.യു നാൽകോ മുൻ ജീവനക്കാരനായ സുനിൽ ചൗധുരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയും സുനിലിന്‍റെ മകനുമായ അനിരുദ്ധ ചൗധുരി(38)നെ പോലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യയുമായി വഴക്കിനെ തുടർന്ന് പ്രതി മാതാപിതാക്കൾക്കൊപ്പം കലാഹംഗയിലെ വസതിയിലായിരുന്നു താമസിച്ചത്. സാമ്പത്തിക ബാധ്യതയുണ്ടായതിനാൽ അനിരുദ്ധ സുനിലിനോട് സഹായം ആഭ്യർഥിക്കുകയും ഇത് നിരസിക്കപ്പെടുകയും ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്മയുടെ മുൻപിൽ വെച്ച് ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടാകുകയും പിന്നാലെ പ്രതി പിതാവിനെ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുനിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

സംഭവത്തിൽ ഭാരതീയ ന്യായ സംഹിത പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി കൈമാറി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.