video
play-sharp-fill

അക്കാദമിക് സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനായി വിദ്യാര്‍ത്ഥിയെ അധ്യാപകൻ ശിക്ഷിക്കുന്നത് കുറ്റമല്ല; സുപ്രധാന വിധിയുമായി ഹൈക്കോടതി

അക്കാദമിക് സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനായി വിദ്യാര്‍ത്ഥിയെ അധ്യാപകൻ ശിക്ഷിക്കുന്നത് കുറ്റമല്ല; സുപ്രധാന വിധിയുമായി ഹൈക്കോടതി

Spread the love

കൊച്ചി: വിദ്യാർത്ഥികളുടെ അക്കാദമിക് സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനാണ് അധ്യാപകർ ശിക്ഷിക്കുന്നതെങ്കില്‍ അവരെ ശിക്ഷിക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി വ്യാഴാഴ്ച വ്യക്തമാക്കി.

കുറഞ്ഞ മാർക്കിൻ്റെ പേരിലോ അച്ചടക്കത്തിൻ്റെ ഭാഗമായോ അധ്യാപകർ വിദ്യാർത്ഥികളെ ശിക്ഷിക്കുന്നത് കുറ്റകരമല്ലെന്ന് ജസ്റ്റിസ് എ ബദറുദ്ദീൻ പറഞ്ഞു.

ഇത്തരം പ്രവൃത്തികള്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ടിൻ്റെ പരിധിയില്‍ പോലും വരില്ല. കോടനാട് തോട്ടുവ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് മാർക്ക് കുറഞ്ഞതിൻ്റെ പേരില്‍ ഇംഗ്ലീഷ് അധ്യാപകനില്‍ നിന്ന് മർദനമേറ്റെന്ന കേസ് കോടതി പരിഗണിക്കുകയായിരുന്നു. അധ്യാപികയ്‌ക്കെതിരായ എല്ലാ നിയമനടപടികളും റദ്ദാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“അധ്യാപിക ദുരുദ്ദേശ്യത്തോടെയാണ് പ്രവർത്തിച്ചതെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. ഇത് ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 82 ലും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 324 ലും വരുന്നതല്ല. കോടതി പറഞ്ഞു.