video
play-sharp-fill
മന്ത്രിതല ചർച്ചകൾ ഫലം കണ്ടില്ല, റേഷൻ വ്യാപാരികൾ സമരവുമായി മുന്നോട്ട്, ജൂലൈ 8, 9 തിയതികളിൽ റേഷൻ കടകൾ അടച്ചിടും

മന്ത്രിതല ചർച്ചകൾ ഫലം കണ്ടില്ല, റേഷൻ വ്യാപാരികൾ സമരവുമായി മുന്നോട്ട്, ജൂലൈ 8, 9 തിയതികളിൽ റേഷൻ കടകൾ അടച്ചിടും

തിരുവനന്തപുരം: മന്ത്രിതല ചർച്ചകൾ ഫലം കണ്ടില്ല. ജൂലൈ 8, 9 തിയതികളിൽ റേഷൻ കടകൾ അടച്ചിടും.

ഭക്ഷ്യ മന്ത്രി ജി.ആർ.അനിലും ധനകാര്യ മന്ത്രി കെ.എൻ. ബാല​ഗോപാലുമായും നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് സമരവുമായി മുന്നോട്ടു പോകാൻ റേഷൻ വ്യാപാരികൾ തീരുമാനിച്ചു.

റേഷൻ വ്യാപാരികൾ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ അടങ്ങിയ റിപ്പോർട്ട് ഭക്ഷ്യമന്ത്രിയ്ക്ക് മുമ്പാകെ സമർപ്പിച്ചെങ്കിലും അതിൽ തീരുമാനമെടുക്കാൻ പത്താം തിയതി കഴിയും എന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ബാക്കി‌യുള്ള ദിവസങ്ങളി‌ൽ തീരുമാനമെടുക്കാൻ എന്താണു പ്രയാസമെന്ന് സമരക്കാർ ചോദിച്ചു.

വ്യാപാരികളുടെ വേതനം പരിഷ്ക്കരിക്കുക, ക്ഷേമനിധി പുതുക്കി നൽകുക, കേന്ദ്ര അവ​ഗണന നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് റേഷൻ‌ വ്യാപാരികൾ പ്രധാനമായും മുന്നോട്ടുവച്ചത്.