
കണ്ണൂർ: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കൂടോത്രം നടത്തിയെന്ന് ആരോപണം. പോലീസ് സുരക്ഷയുള്ള വീടിന്റെ കന്നിമൂലയില്‍ നിന്നാണ് രൂപവും തകിടുകളും കണ്ടെത്തിയത്.
തുടർന്ന് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താന്റെ സാന്നിദ്ധ്യത്തിലാണ് വസ്തുക്കള്‍ പുറത്തെടുത്തത്. കെ സുധാകരന്റെ കണ്ണൂരിലെ വസതിയില്‍ നിന്നുള്ള നിർണായക വീഡിയോ ദൃശ്യങ്ങളും ശബ്ദസംഭാഷണവും പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിനു പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടിരുന്നതായും ഉയിര് പോകാതിരുന്നത് ഭാഗ്യം എന്നുമുള്ള കെപിസിസി അധ്യക്ഷന്റെ ശബ്ദസംഭാഷണവും പുറത്ത് വന്നിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ദിരാഭവനിലെ കെപിസിസി അധ്യക്ഷൻ്റെ ഇരിപ്പിടത്തിനടിയിലും , പേട്ടയിലെ മുൻ താമസ സ്ഥലത്തിനും പുറമേ ഡല്‍ഹിയിലെ നർമ്മദ ഫ്ലാറ്റില്‍ നിന്നും തകിടുകള്‍ കണ്ടെടുത്തു.
ശബ്ദസംഭാഷണം ഇങ്ങനെ
മന്ത്രവാദി : കാലിന്റെ ആകൃതിയിലുള്ള മാതൃക കിട്ടി
കെ സുധാകരൻ :കാലുകള്‍ക്ക് ബലം കുറവുണ്ട്
മന്ത്രവാദി : വീടിന്റെ ആകൃതിയും വരച്ചുവെച്ചു
മന്ത്രിവാദി : ഒരുപാട് ചെയ്തിട്ടുണ്ട്, ഒതുക്കാൻ പറ്റുന്നതെല്ലാം ഒതുക്കി
കെ സുധാകരൻ : എന്നിട്ടും ഞാൻ ഇങ്ങനെ നില്‍ക്കുന്നത് അത്ഭുതം തന്നെ.. ഭസ്മമായാല്‍ തീർന്നേനെ.. അതുകൊണ്ടാണ് റിസ്ക് എടുത്തത്
മന്ത്രവാദി : ക്യാമറ സൂം ചെയ്താല്‍ തകിടിലുള്ള എഴുത്തുകള്‍ വായിക്കാൻ പറ്റും
മന്ത്രവാദി : തലയുടെ ആകൃതിയിലുള്ള തകിടും കണ്ടെത്തി
കെ സുധാകരൻ : തലയ്ക്ക് ഭാരം, ഭയങ്കര വേദന ഉണ്ട്