
സ്വന്തംലേഖകൻ
കോട്ടയം : പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഉച്ചക്ക് ഒന്നരയോടെ ജില്ലാ കളക്ടര്‍ക്കു മുന്‍പാകെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. കെ കെ നായരുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് സുരേന്ദ്രന്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്. ബിജെപി ജില്ലാ നേതാക്കളും ഒപ്പമുണ്ടായിരുന്നു.തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ഇന്നലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം ശബരിമല തന്നെയാണെന്ന് കുമ്മനം ഇന്നലെ വ്യക്തമാക്കിയിരുന്നു.