
വിശ്രമിക്കാം, മേക്കപ്പ് ചെയ്യാം, കിടന്നുറങ്ങാം, വേണമെങ്കില്‍ മറ്റൊരു സിനിമയുടെ സ്ക്രിപ്റ്റ് വരെ വായിക്കാം ; കാരവാന് കൊടുത്തിട്ടും ഉപയോഗിക്കാത്ത ഒരു താരമേ മലയാളത്തിലുള്ളൂവെന്ന് നടൻ ബൈജു
സ്വന്തം ലേഖകൻ
ഇന്ന് പല മുന്‍നിര താരങ്ങള്‍ക്കും സ്വന്തമായി കാരവാനുകള്‍ ഉണ്ട്. താരങ്ങള്‍ക്ക് മേക്കപ്പ് ചെയ്യാനും ഷൂട്ടിനിടയില്‍ വിശ്രമിക്കാനും ഉപയോഗപ്രദമാണ് കാരവാനുകള്‍. ഈ കാര്യത്തെ കുറിച്ച് സംസാരിക്കുകയാണ് പ്രശസ്ത നടന് ബൈജു സന്തോഷ്.
പണ്ട് കാലത്ത് സിനിമകളുടെ ഷൂട്ടിംഗിന് പോകുമ്പോള്‍ ഒരു താരത്തിന് മേക്കപ്പ് ചെയ്യാന്‍ സെറ്റിലെ തന്നെ ഒതുങ്ങിയ ഒരു സ്ഥലമോ അതുമല്ലെങ്കില്‍ സമീപത്തെ ഒരു വീടോ ഒക്കെയാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ അങ്ങനെയല്ല. എല്ലാവര്ക്കും കാരവാനുകളാണ് സൗകര്യം. പണ്ട് കാലത്ത് മേക്കപ്പ് ചെയ്യാന്‍ സ്ഥലം അനുവദിച്ചിരുന്ന സമീപത്തെ വീടുകളിലുള്ളവര്‍ക്ക് തന്നെ പിന്നീട് ഈ സമ്മതം നല്കല് ഒരു ബുദ്ധിമുട്ടായി മാറിയ നിരവധി സംഭവങ്ങളുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേക്കപ്പ് ചെയ്യാനും ഡ്രസ് മാറാനും ഒക്കെ സൗകര്യം നല്കിയ ശേഷം പിന്നീട് ഒന്ന് വിശ്രമിക്കാന്‍ ഒരു മണിക്കൂര്‍ വരെ അനുവദിച്ച ശേഷം വീട്ടുകാര്‍ക്ക് കിടക്കാന്‍ പറ്റാത്ത സ്ഥിതിയായ സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. കാരവാനുകള്‍ വ്യാപകമായപ്പോള്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടു.
വിശ്രമിക്കാം, മേക്കപ്പ് ചെയ്യാം, കിടന്നുറങ്ങാം, വേണമെങ്കില്‍ മറ്റൊരു സിനിമയുടെ സ്ക്രിപ്റ്റ് വരെ വായിക്കാം. എന്നാല്‍ ഈ സൗകര്യങ്ങളൊക്കെയുണ്ടെങ്കിലും കാരവാന് നല്കിയാല് വേണ്ടെന്ന് പറയുന്ന ഒരേ ഒരു താരമേ മലയാള സിനിമയില്‍ ഉള്ളൂവെന്നും അത് നടൻ ഇന്ദ്രന്‍സ് ആണെന്നും ബൈജു സന്തോഷ് പറയുന്നു.