
‘എക്കാലവും സ്നേഹം മാത്രം’ ; മൈനർ ശസ്ത്രക്രിയയ്ക്ക് വിധേയയായി ശാലിനി ; അസർബൈജാനിൽ നിന്നെത്തി അജിത്
സ്വന്തം ലേഖകൻ
നടി ശാലിനി മൈനർ ശസ്ത്രക്രിയയ്ക്കു വിധേയയായി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു ശസ്ത്രക്രിയ. താരം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
‘എക്കാലവും സ്നേഹം മാത്രം’ എന്ന കുറിപ്പോടെയാണ് ശാലിനി ചിത്രം പങ്കുവെച്ചത്. നിരവധി ആരാധകർ പോസ്റ്റിന് താഴെ എത്രയും വേഗം സുഖം പ്രാപിച്ചെത്തട്ടെ എന്ന് ആശംസിച്ചിട്ടുണ്ട്. ശാലിനിക്കൊപ്പം അജിത്തിനെയും ചിത്രത്തിൽ കാണാം. താരം സുഖമായിരിക്കുന്നാതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസർബൈജാനിൽ പുതിയ ചിത്രമായ വിടാമുയർച്ചിയുടെ ചിത്രീകരണത്തിലായിരുന്ന അജിത് കഴിഞ്ഞ ദിവസമാണ് ചെന്നൈയിലേക്ക് മടങ്ങിയത്. അടുത്ത ദിവസം തന്നെ താരം സിനിമയുടെ ചിത്രീകരണത്തിനായി അസർബൈജാനിലേക്ക് തിരികെ പോകും. അജിത്തിന്റെ കരിയറിലെ 62-ാം ചിത്രമാണ് വിടാമുയർച്ചി.
മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയർച്ചിയിൽ സഞ്ജയ് ദത്ത്, അർജുൻ, അരുൺ വിജയ്, റെജീന കസാന്ദ്ര, ആരവ് തുടങ്ങിയവരും ഭാഗമാകുന്നുണ്ട്. അജിത്തിന്റെ തുനിവിനും വലിമൈയ്ക്കും ഛായാഗ്രഹണം നിർവഹിച്ച നീരവ് ഷാ ആണ് ‘വിടാമുയർച്ചിയുടെയും ഛായാഗ്രഹണം. അനിരുദ്ധ് ആണ് സംഗീതം.