video
play-sharp-fill
തിരുവല്ല നഗരസഭയിൽ ജോലിക്കിടെ റീൽസ് ചിത്രീകരണം: 8 ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ  നോട്ടീസ്

തിരുവല്ല നഗരസഭയിൽ ജോലിക്കിടെ റീൽസ് ചിത്രീകരണം: 8 ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്

 

പത്തനംതിട്ട: തിരുവല്ല നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച എട്ട് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്. മൂന്നു ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കാണ് നോട്ടീസ് നൽകിയത്. വിശദീകരണം തൃപ്തികരം അല്ലെങ്കിൽ കർശന അച്ചടക്ക നടപടി ഉണ്ടാകുമെന്നും നോട്ടീസിൽ പറയുന്നുണ്ട്.

 

കഴിഞ്ഞ ദിവസമാണ് ന​ഗരസഭ ഉദ്യോ​ഗസ്ഥർ റീൽസ് ചിത്രീകരിച്ചത്. ജോലി സമയത്താണ് ഇവർ ഇത്തരത്തിൽ വീഡിയോ ചിത്രീകരിച്ചത്. അതിനാലാണ് ഇവർക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. ചട്ടലംഘനം നടന്നിട്ടുണ്ട് എന്നാണ് പറയുന്നത്.

 

കഴിഞ്ഞ ഞായറാഴ്ച തീർപ്പാക്കാനുണ്ടായിരുന്ന ഫയൽ ജോലികൾ തീർക്കുന്നതിനായി എത്തിയ ജീവനക്കാരാണ് ജോലിക്കിടെ റീൽസ് എടുത്തത്. ഇത് സമൂഹമാധ്യമത്തിൽ പങ്കുവെക്കുകയായിരുന്നു. ഇതോടെ പല കോണിൽ നിന്നും ആശംസകളും ഒപ്പം തന്നെ വിമർശനങ്ങളും ഉയർന്നു. ഓഫിസിൽ നിന്നുള്ള റീൽസ് ശ്രദ്ധയിൽപെട്ടതോടെയാണ് സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group