video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Saturday, May 24, 2025
HomeMainഇനി സർക്കാർ ഓഫിസുകളിൽ പോവുമ്പോൾ കയ്യിൽ പണം കരുതേണ്ട ; യുപിഐ സൗകര്യം ഉപയോഗിച്ച് സർക്കാർ...

ഇനി സർക്കാർ ഓഫിസുകളിൽ പോവുമ്പോൾ കയ്യിൽ പണം കരുതേണ്ട ; യുപിഐ സൗകര്യം ഉപയോഗിച്ച് സർക്കാർ വകുപ്പുകൾക്ക് ജനങ്ങളിൽ നിന്ന് പണം സ്വീകരിക്കാം ; ഉത്തരവിറക്കി ധനവകുപ്പ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സർക്കാർ ഓഫിസുകളിൽ പോവുമ്പോൾ ഇനി പണം കയ്യിൽ കരുതേണ്ട. ഇനി യുപിഐ വഴി പണം നൽകാനാവും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. ​ഗൂ​ഗിൾ പേ, ഫോൺ പേ പോലുള്ള യുപിഐ മാർ​ഗങ്ങളിലൂടെ സർക്കാർ വകുപ്പുകൾക്ക് ജനങ്ങളിൽ നിന്ന് പണം സ്വീകരിക്കാമെന്നാണ് ധനമന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നത്.

ഇതിനായി സർക്കാർ ഓഫിസുകളിൽ ക്യു ആർ കോഡ് പ്രദർശിപ്പിക്കാം. സ്വീകരിക്കുന്ന പണം ട്രഷറിയിൽ എത്തിക്കാനുള്ള സാങ്കേതിക ക്രമീകരണം വകുപ്പുകൾ ഒരുക്കണം. 2018ൽ ഇതുസംബന്ധിച്ച് നിർദേശം നൽകിയിരുന്നെങ്കിലും പല വകുപ്പുകളും ഇപ്പോഴും പണമായാണ് ഫീസുകളും മറ്റും സ്വീകരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡെബിറ്റ് കാർഡുകളും ക്രെഡിറ്റ് കാർഡുകളും ഉപയോ​ഗിച്ച് പണം സ്വീകരിക്കാൻ എല്ലാ വകുപ്പുകളും നിർബന്ധമായും പോയിന്റ് ഓഫ് സെയിൽ മെഷീൻ സ്ഥാപിക്കണമെന്ന 2018ലെ വ്യവസ്ഥ സർക്കാർ നീക്കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments