video
play-sharp-fill

യൂറോ കപ്പ്; ക്വാര്‍ട്ടര്‍ ചിത്രം തെളിഞ്ഞു; പോരടിക്കുന്നത് പ്രീക്വാർട്ടറില്‍ വിജയിച്ച എട്ട് ടീമുകൾ; ആദ്യ മത്സരം സ്പെയിനും ജർമനിയും തമ്മിൽ; ഇനി പോരാട്ടം കടുക്കും…..!

Spread the love

ബെർലിൻ: 2024 യൂറോ കപ്പിന്റെ ക്വാർട്ടർ ചിത്രം തെളിഞ്ഞു.

പ്രീക്വാർട്ടറില്‍ നിന്ന് വിജയിച്ച എട്ടു ടീമുകളാണ് ക്വാർട്ടറില്‍ പോരടിക്കുന്നത്.
വെള്ളിയാഴ്ചയാണ് ക്വാർട്ടർ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്.

കരുത്തരായ സ്പെയിനും ജർമനിയും തമ്മിലാണ് ആദ്യ ക്വാർട്ടർ മത്സരം. വെള്ളിയാഴ്ച രാത്രി 9.30 നാണ് മത്സരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോർച്ചുഗല്‍-ഫ്രാൻസ് മത്സരം വെള്ളിയാഴ്ച രാത്രി12.30 ന് നടക്കും. ഈ രണ്ടു മത്സരങ്ങളിലേയും ജേതാക്കളാണ് ആദ്യ സെമിയില്‍ ഏറ്റുമുട്ടുന്നത്. ക്വാർട്ടറിലെ മറ്റുമത്സരങ്ങളില്‍ നെതർലൻഡ്സ് തുർക്കിയുമായും ഇംഗ്ലണ്ട് സ്വിറ്റ്സർലൻഡുമായും കളിക്കും.

ശനിയാഴ്ച രാത്രിയാണ് ഈ മത്സരങ്ങള്‍. വിജയികള്‍ രണ്ടാം സെമിയില്‍ ഏറ്റുമുട്ടും.