video
play-sharp-fill
പ്രണയം നടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ചു; പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിൽ കേസ് ; ബസ് കണ്ടക്ടര്‍ അറസ്റ്റില്‍ ; നിരവധി പോക്‌സോ കേസികളില്‍ പ്രതിയാണ് യുവാവ്

പ്രണയം നടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ചു; പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിൽ കേസ് ; ബസ് കണ്ടക്ടര്‍ അറസ്റ്റില്‍ ; നിരവധി പോക്‌സോ കേസികളില്‍ പ്രതിയാണ് യുവാവ്

സ്വന്തം ലേഖകൻ

പാലക്കാട്: പ്രണയം നടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. തെക്കേ വാവനൂര്‍ സ്വദേശി ഷിഹാബി(25)നെ തൃത്താല പൊലീസാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് ഷിഹാബിനെതിരെ കേസെടുത്തത്.

ഇയാള്‍ നിരവധി പോക്‌സോ കേസികളില്‍ പ്രതിയാണ്. ബസില്‍ കയറുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പരിചയപ്പെട്ട് പ്രണയം നടിച്ചായിരുന്നു പീഡനം. ഒരേ സമയം രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികളുമായായിരുന്നു ഷിഹാബിന്റെ പ്രണയം. വീട്ടില്‍ നിന്നിറങ്ങുന്ന കുട്ടികള്‍ സ്‌കൂളിലെത്താതായതോടെ അധ്യാപകര്‍ രക്ഷിതാക്കളെ വിവരമറിയിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. പെണ്‍കുട്ടികളെ സ്വകാര്യ ലോഡ്ജിലെത്തിച്ചാണ് പ്രതി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതി തിരിച്ച് കേരളത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. നിലവില്‍ ചാലിശ്ശേരി, കൊപ്പം സ്റ്റേഷനുകളില്‍ നിരവധി പോക്‌സോ കേസുകളില്‍ പ്രതിയാണ് ഷിഹാബെന്ന് പൊലീസ് പറഞ്ഞു.