സുഹൃത്തിന്റെ വീട്ടിൽ വിരുന്നെത്തിയ രണ്ട് പെൺകുട്ടികളെ പുഴയിലെ ഒഴുക്കിൽപെട്ട് കാണാതായി; ഫയർ ഫോഴ്സ് സംഘവും നാട്ടുകാരും തെരച്ചിൽ നടത്തുന്നു

Spread the love

ഇരിട്ടി: വിവാഹമുറപ്പിച്ച സുഹൃത്തിന്റെ വീട്ടിൽ വിരുന്നെത്തിയ രണ്ട് കോളേജ് വിദ്യാർത്ഥിനികളെ പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായി.

video
play-sharp-fill

ഇരിട്ടിക്കടുത്ത പടിയൂർ പൂവംകടവിലാണ് സംഭവം. ഇരിക്കൂർ കല്യാട് സിബ്ഗ കോളേജിലെ വിദ്യാർത്ഥിനികളായ സൂര്യ, ശഹർബാന എന്നിവരാണ് ഒഴുക്കിൽപെട്ടത്.

പുഴക്കരയിൽ കാഴ്ചകാണാനെത്തിയപ്പോൾ ഒരാൾ കാൽവഴുതി പുഴയിൽ വീഴുകയായിരുന്നു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെയാളും ഒഴുക്കിൽപെട്ടത്. ഇന്ന് ​വൈകീട്ട് അഞ്ച് മണി​യോടെയാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരിട്ടിയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘവും നാട്ടുകാരും പരിശോധന നടത്തുകയാണ്. ഇരിക്കൂർ പോലീസും സഥലത്തെത്തിയിട്ടുണ്ട്.