ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് വീട്ടമ്മയെ കാണാതായ സംഭവത്തിൽ സെപ്റ്റിക് ടാങ്കിൽ നിന്ന് മൃതദേഹാവശിഷ്ടം കണ്ടെത്തി: തുമ്പായത് ഊമക്കത്ത് :സംഭവത്തിൽ 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Spread the love

 

മാന്നാർ:മാന്നാറിൽ 15 വർഷം മുമ്പ് വീട്ടമ്മയെ കാണാതായ സംഭവത്തിൽ സെപ്ടിടാങ്കിൽ നിന്ന് മൃതദേഹാവശിഷ്ടം കണ്ടെത്തി. ‘വീട്ടമ്മയായ കലയെ കൊലപ്പെടുത്തിയെന്ന് പൊലീസിന് ലഭിച്ച ഊമക്കത്തിനെ തുടർ ന്നാണ് തിരച്ചിൽ നടത്തിയത്. കലയുടെ ഭർത്താവിൻ്റെ സുഹൃത്തുക്കളായ 5 പേർ കസ്റ്റഡിയിൽ. ഭർത്താവ് വിദേശത്താണ് .

മാന്നാറിൽ 15 വര്‍ഷം മുൻപ് കാണാതായ കലയെന്ന 20 വയസുകാരിയെ കൊന്ന് കുഴിച്ചുമൂടിയതായിരിക്കാമെന്നാണ് സംശയം.

പോലീസിന് 2 മാസം മുൻപ് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അഞ്ച് പേര്‍ ചേര്‍ന്ന് യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു രഹസ്യവിവരം.

പിടിയിലായവരെല്ലാം കൊല്ലപ്പെട്ടതായി കരുതുന്ന കലയുടെ ഭര്‍ത്താവിൻ്റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ്.

ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം കൃത്യം നടന്നുവെന്ന് സംശയിക്കുന്ന സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയായിരുന്നു.

കലയുടെ ഭർത്താവ് അനിലിന്റെ വീടിന്റെ കോംപൗണ്ടിലുള്ള സെപ്റ്റിക് ടാങ്ക് പൊളിച്ചാണ് പരിശോധന നടത്തിയത്.

മുമ്പ് സെപ്റ്റിക് ടാങ്കുണ്ടായിരുന്ന സ്ഥാനത്താണ് കുഴിച്ച് പരിശോധന നടത്തുന്നത്.

ഇവിടെ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ
കണ്ടെടുത്തത്.
തുമ്പായത് പോലീസ് ലഭിച്ച ഊമക്കത്താണ്.
ആദ്യത്തെ കത്ത് 2 മാസം മുൻപ്. പിന്നീട് രണ്ടാഴ്ച മുൻപ്. അപ്പോൾ തന്നെ പോലീസ് രഹസ്യാന്വേഷണം നടത്തി

സംഭവം ശരിയാണന്ന് വ്യക്തത വരുത്തിയിരുന്നു. പുറത്തു വച്ച് കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം . കൊണ്ടുവരികയായിരുന്നു.
കലയുടെ ഭർത്താവ് അനിൽ ഇസ്രയേലിൽ .ഉടൻ നാട്ടിലെത്തിക്കും.