ഫിറ്റ്നസ് സെന്ററിലെത്തിയ യുവതിയെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; ഇരുപതുകാരിയുടെ പരാതിയിൽ മുതിർന്ന കോൺ​ഗ്രസ് നേതാവ് എം നാരായണൻ കുട്ടിയുടെ മകനും ഫിറ്റ്നസ് സെന്റർ ഉടമയുമായ ശരത് നമ്പ്യാർക്കെതിരെ കേസ്

Spread the love

കണ്ണൂർ: ഫിറ്റ്നസ് സെന്ററിലെത്തിയ യുവതിയെ പീഡിപ്പിച്ച പരാതിയിൽ കണ്ണൂരിലെ മുതിർന്ന കോൺഗ്രസ്‌ നേതാവിന്റെ മകൻ അറസ്റ്റിൽ.

video
play-sharp-fill

പയ്യന്നൂരിൽ ഫിറ്റ്നസ് സെന്റർ ഉടമയായ ശരത് നമ്പ്യാരാണ് അറസ്റ്റിലായത്. ഫിറ്റ്നസ് സെന്ററിലെത്തിയ യുവതിയെ ഇയാൾ പീഡിപ്പിച്ചെന്നാണ് പരാതി.

മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് ഇരുപതുകാരി നൽകിയ പരാതിയിൽ പറയുന്നത്. കണ്ണൂരിലെ മുതിർന്ന കോൺ​ഗ്രസ് നേതാവ് എം നാരായണൻ കുട്ടിയുടെ മകനാണ് ശരത് നമ്പ്യാർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെയാണ് കേസിനാസ്പദമായ സംഭവം. പയ്യന്നൂരിലെ ഫിറ്റ്നസ് സെന്റർ ഉടമയായ ശരത് നമ്പ്യാർക്കെതിരെ 20കാരി പരാതി നൽകുകയായിരുന്നു.

ഇന്നലെ ഫിസിയോ തെറാപ്പി ചെയ്യാൻ സെന്ററിലെത്തിയപ്പോൾ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ യുവതി നേരിട്ടെത്തിയാണ് പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ നേരത്തേയും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ആരും പരാതി നൽകാൻ തയ്യാറായിരുന്നില്ല.