play-sharp-fill
ശബരിമല തന്ത്രി സ്ഥാനത്ത് നിന്നും കണ്ഠര് രാജീവര് ഒഴിയുന്നു: പകരം മകൻ കണ്ഠര് ബ്രഹ്മദത്തൻ : ചിങ്ങം ഒന്ന് മുതൽ ഈ മുപ്പതുകാരനായിരിക്കും ശബരിമലയിലെ താന്ത്രിക ചുമതലകൾ വഹിക്കുക.

ശബരിമല തന്ത്രി സ്ഥാനത്ത് നിന്നും കണ്ഠര് രാജീവര് ഒഴിയുന്നു: പകരം മകൻ കണ്ഠര് ബ്രഹ്മദത്തൻ : ചിങ്ങം ഒന്ന് മുതൽ ഈ മുപ്പതുകാരനായിരിക്കും ശബരിമലയിലെ താന്ത്രിക ചുമതലകൾ വഹിക്കുക.

 

തിരുവനന്തപുരം: ശബരിമല ക്ഷേത്രതന്ത്രി സ്ഥാനത്ത് എത്തി കണ്ഠര് രാജീവരുടെ മകൻ കണ്ഠര് ബ്രഹ്‌മദത്തൻ. ചിങ്ങം ഒന്ന് മുതൽ ഈ മുപ്പതുകാരനായിരിക്കും ശബരിമലയിലെ താന്ത്രിക ചുമതലകൾ വഹിക്കുക.

ചെങ്ങന്നൂർ താഴമൺ മഠത്തിനാണ് ശബരിമലയിലെ താന്ത്രികാവകാശം. നിലവിൽ താഴമൺ കുടുംബത്തിലെ രണ്ടു കുടുംബങ്ങൾക്ക് മാറിമാറിയാണ് ഓരോ വർഷവും ചുമതല നിർവഹിക്കുന്നത്.


പരേതനായ കണ്ഠ‌ര് മഹേശ്വരുടെ മക്കളായ കണ്ഠ‌ര് മോഹനരർക്കും കണ്ഠര് രജീവരർക്കും ഓരോ വർഷം വീതം താന്ത്രിക അവകാശം നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാദങ്ങളെ തുടർന്ന് കണ്ഠര് മോഹനരെ ക്ഷേത്രതന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയതോടെ മകൻ കണ്ഠര് മഹേശ്വര് മോഹനര് ആ സ്ഥാനത്ത് എത്തി. ചിങ്ങം ഒന്നിന് താന്ത്രിക ചുമതല കണ്‌ഠര് ബ്രഹ്‌മദത്തന് കൈമാറും. ഇതോടെ ഒരു തലമുറ മാറ്റമാണ് തന്ത്രി കുടുംബത്തിൽ ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ വർഷം കണ്ഠ‌ര് രാജീവരുടെ സഹായിയായി കണ്‌ഠര് ബ്രഹ്മദത്തനും ശബരിമലയിൽ എത്തിയിരുന്നു. ശബരിമലയിലെ പൂജാ കർമ്മങ്ങൾ പഠിക്കാനായിട്ടായിരുന്നു ഈ വരവ്. മകനെ പൂർണ്ണമായും ചുമതല ഏൽപ്പിക്കുന്നുണ്ടെങ്കിലും കണ്ഠര് രാജീവര് ശബരിമലയിൽ മേൽനോട്ടത്തിന് ഉണ്ടാകും.

ബെംഗളൂരൂ ക്രൈസ്റ്റ് കോളേജിൽ നിന്നും ബിബിഎ, എൽഎൽബി പഠനത്തിന് ശേഷം കോട്ടയം ജില്ലാ കോടതിയിൽ കണ്ഠര് ബ്രഹ്മ‌മദത്തൻ പ്രാക്ടീസ് ചെയ്തിരുന്നു. അതിനുശേഷം ബെംഗളൂരൂവിലെ സ്വകാര്യ കമ്പനിയിൽ അനലിസ്റ്റായി ജോലി ചെയ്‌തു.

പിന്നീട് സ്കോർട്ലൻഡിൽ എൽഎൽഎം പഠനം പൂർത്തിയാക്കിയ ശേഷം അന്താരാഷ്ട്ര കമ്ബനിയായ ഡെലോയ്‌റ്റിൽ ജോലി ചെയ്യുകയായിരുന്നു.

ഒരു വർഷം മുമ്ബാണ് ജോലി രാജിവച്ച് പൂർണ്ണമായും പൂജകളിലേക്ക് തിരിഞ്ഞത്. 9 വർഷം മുൻപ് പൂജാപഠനവും ആചാരപ്രകാരം ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ചടങ്ങുകളും ബ്രഹ്‌മദത്തൻ പൂർത്തിയാക്കിയിരുന്നു

 

: