മത്സരയോട്ടം സ്ഥിരമാക്കി ; ബസ്സുകൾക്കെതിരെ കടുത്ത നടപടി, ഡ്രൈവറുടെ ലൈസൻസ് സസ്പൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ്

Spread the love

കൊച്ചി: എറണാകുളം പെരുമ്ബാവൂരില്‍ മത്സരയോട്ടം നടത്തിയ ബസ്സുകള്‍ക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. അജുവ ബസ്സിനോട് സർവീസ് നിർത്താൻ മോട്ടോർ വാഹന വകുപ്പ് നിർദേശം നല്‍കി.

ഡ്രൈവറുടെ ലൈസൻസ് സസ്പൻഡ് ചെയ്യും. ഇന്നലെയാണ് കുറുപ്പംപടിക്ക് സമീപം രണ്ട് ബസ്സുകള്‍ ഒരേ സമയം ചരക്ക് ലോറിയെ മറികടക്കാൻ ശ്രമിച്ചത്.

സല്‍മാൻ, അജുവ എന്നീ ബസ്സുകളാണ് മത്സരയോട്ടം നടത്തിയത്. എതിരെ വന്ന കാർ യാത്രക്കാരായ യുവാക്കള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. കഴിഞ്ഞ ആഴ്ചയും മത്സരയോട്ടം നടത്തിയതിന് അജുവ ബസ്സിനെതിരെ കേസെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group