തായ്ലൻഡ് ടൂറിസം വികസനം: കേരളത്തിലെ ടൂർ ഓപ്പറേറ്റർമാർക്ക് ക്ഷണം: കുമരകത്തു നിന്ന് പ്രതിനിധി

Spread the love

 

കൊച്ചി: തായ്ലൻഡ് ടൂറിസം വികസനത്തിന് കേരളത്തിലെ വിനോദ സഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന ടൂർ ഓപ്പറേറ്റർമാർക്ക് ക്ഷണം.

തായ്ലൻഡ് സർക്കാരിൻ്റെ കീഴിലുള്ള ടൂറിസം അതോറിറ്റി ഓഫ് തായ്‌ലന്റ് (ടിഎടി) സംഘടിപ്പിക്കുന്ന സമ്മിറ്റിലേക്കാണ് കേരളത്തിലെ പ്രമുഖ ടൂറിസം സംഘടന ആയ മൈ കേരളാ ടൂറിസം അസോസിയേഷന് (എംകെടിഎ) ക്ഷണം ലഭിച്ചിരിക്കുന്നത്.

ആഗസ്റ്റ് 21 മുതൽ 25 വരെ തായ്ല‌ന്റിലും കാഞ്ചനബുരിയിലുമായി നടക്കുന്ന സമ്മിറ്റിൽ അസോസിയേഷനിലെ അംഗങ്ങളായ 40 ഓളം ടൂർ ഓപ്പറേറ്റർമാർ പങ്കെടുക്കുമെന്ന് എംകെടിഎ
പ്രസിഡന്റ് അനി ഹനീഫ്, സെക്രട്ടറി ദിലീപ് കുമാർ എന്നിവർ പറഞ്ഞു ‘

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തായ്ലന്റിലെ ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്പനിയായ ബെസ്റ്റ് ഏഷ്യ തായ്ലന്റ് ഡിഎംസി, ബെസ്റ്റ് ഏഷ്യാ ടിക്കറ്റ് ബുക്കിംഗ് ഏജൻസി എന്നിവയുടെ സഹകരണത്തോടെയാണ് യത്ര ക്രമീകരിച്ചിട്ടുള്ളത്. ദേശീയ, അന്തർദേശീയ തലത്തിൽ മൈ കേരളാ ടൂറിസം അസോസിയേഷന് ക്ഷണം ലഭിക്കുന്ന 23-ാമത്തെ മീറ്റിങ്ങാണിതെന്നും ഭാരവാഹികളായ പ്രസിഡന്റ് അനി ഹനീഫ്. സെക്രട്ടറി ദിലീപ് കുമാർ എന്നിവർ പറഞ്ഞു. കുമരകത്ത് നിന്നും പ്രതിനിധിയായി എൽസ ഹോളിഡേസ് പങ്കെടുക്കും