കക്കൂസ് മാലിന്യം കിണറിലേക്ക്; കോട്ടയം- കോഴഞ്ചേരി റോഡില്‍ പ്രവർത്തിക്കുന്ന ലേ കിച്ചണ്‍ ഹോട്ടലിനെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കറുകച്ചാല്‍: ഹോട്ടല്‍ ശൗചാലയ മാലിന്യം അയല്‍വാസിയുടെ കിണറ്റില്‍ കലർന്നു. ഹോട്ടല്‍ അടച്ചുപൂട്ടി ആരോഗ്യവകുപ്പ്. കോട്ടയം- കോഴഞ്ചേരി റോഡില്‍ നെത്തല്ലൂരിന് സമീപം പ്രവർത്തിക്കുന്ന ലേ കിച്ചണ്‍ എന്ന ഹോട്ടലിനെതിരേയാണ് ആരോഗ്യ വകുപ്പധികൃതർ നടപടി സ്വീകരിച്ചത്.

ഹോട്ടലിനു സമീപത്തെ താമസക്കാരനായ വ്യക്തിയുടെ കിണറ്റിലെ വെള്ളം മലിനമായതോടെ നടത്തിയ പരിശോധനയില്‍ കിണറ്റിലെ ജലത്തില്‍ വൻതോതില്‍ ശൗചാലയ മാലിന്യം കലർന്നതായി കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയില്‍ ഹോട്ടലിലെ ശൗചാലയ ടാങ്കില്‍നിന്നുള്ള മലിന ജലം കിണർ വെള്ളത്തില്‍ ചേരുന്നതായി കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിണർ വൃത്തിയാക്കാനും ശൗചാലയത്തിന്‍റെ സെപ്റ്റിക് ടാങ്ക് മാറ്റി സ്ഥാപിക്കാനും ആരോഗ്യവകുപ്പ് ഹോട്ടലുടമയ്ക്കു നിർദേശം നല്‍കി. അതുവരെ ഹോട്ടലിന്‍റെ പ്രവർത്തനം നിർത്തിവയ്ക്കാൻ നിർദേശിച്ചതായും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.