
തിരുവനന്തപുരം: നാളെ മുതല്‍ ആലപ്പുഴ വഴിയോടുന്ന ചില ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിടും.
ആലപ്പുഴ അമ്പലപ്പുഴ പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നത്.
ഗുരുവായൂർ-ചെന്നൈ എഗ്മോർ(16128 ) 3, 4, 8, 10, 11, 15 തീയതികളില്‍ കോട്ടയം വഴി തിരിച്ചുവിടും. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
4, 6, 11, 13 തീയതികളില്‍ 16355 കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ ദ്വൈവാര എക്സ്പ്രസ് കോട്ടയം വഴി തിരിച്ചുവിടും. കോട്ടയത്തും എറണാകുളം ടൗണിലും സ്റ്റോപ്പുണ്ടാകും.
3, 4, 8, 10, 11, 15 തീയതികളില്‍ 16603 മംഗലാപുരം സെൻട്രല്‍ തിരുവനന്തപുരം മാവേലി എക്സ്പ്രസ് 20 മിനിറ്റ് വൈകും.