സിഎസ്‌ഐ മുൻ ബിഷപ്പിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; സ്ത്രീ മരിച്ചു; ബിഷപ്പിനും ഭാര്യക്കും പരിക്ക്; മരിച്ചത് ബിഷപ്പിന്റെ വീട്ടിലെ സഹായിയായ സ്ത്രീ

Spread the love

കോട്ടയം: മേലുകാവിനു സമീപം വാളകത്ത് കാർ അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു.

video
play-sharp-fill

മേച്ചാല്‍ സ്വദേശി റീന സാം ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. നിയന്ത്രണംവിട്ട കാർ സംരക്ഷണ ഭിത്തിയില്‍ ഇടിക്കുകയായിരുന്നു.

സിഎസ്‌ഐ മുൻ ബിഷപ്പ് കെ.ജി ദാനിയേലും ഭാര്യ എലിസബത്തും സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ഇവർക്കൊപ്പം പിൻ സീറ്റില്‍ യാത്ര ചെയ്തിരുന്ന റീന കാറിന് പുറത്തേക്ക് തെറിച്ച്‌ വീഴുകയായിരുന്നു. സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ ദാനിയേലും ഭാര്യയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നുപേരേയും തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും റീനയെ രക്ഷിക്കാനായില്ല. ബിഷപ്പിൻ്റെ കുടുംബത്തിലെ സഹായിയായി ജോലി ചെയ്തിരുന്ന ആളായിരുന്നു റീന.