video
play-sharp-fill
അശ്രദ്ധമായും മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിലും ഇരുചക്രവാഹനം ഓടിച്ചു ; കോട്ടയം ജില്ലയിൽ പുതിയ നിയമത്തിന്റെ ആദ്യ കേസ് ചിങ്ങവനത്തും, 71 കാരിയായ വയോധികയുടെ അസ്വാഭാവിക മരണം ഗാന്ധിനഗർ സ്റ്റേഷനിൽ ക്രൈം കേസായും രജിസ്റ്റർ ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം: രാജ്യത്ത് പുതുതായി നിലവിൽ വന്ന ഭാരതീയ ന്യായസംഹിത പ്രകാരമുള്ള ജില്ലയിലെ ആദ്യത്തെ എഫ്.ഐ.ആർ ചിങ്ങവനം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. ഇന്നു വെളുപ്പിന് 04:02 ന് ആണ് കേസ് രജിസ്റ്റർ ചെയ്തത്. അശ്രദ്ധമായും മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിലും ഇരുചക്രവാഹനം ഓടിച്ചതിന് ചിങ്ങവനം പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

ഭാരതീയ ന്യായസംഹിത 2023 ലെ വകുപ്പ് 281 (പഴയ IPC 279), മോട്ടോർ വെഹിക്കിൾ ആക്ട് 1988 ലെ വകുപ്പ് 185 എന്നിവ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പുതുതായി നിലവിൽ വന്ന ഭാരതീയ നാഗരിക സുരക്ഷാസംഹിതയിലെ വകുപ്പ് 173 പ്രകാരമാണ് എഫ്.ഐ.ആർ തയ്യാറാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ ജില്ലയിലെ ആദ്യത്തെ ക്രൈം കേസ് ഗാന്ധിനഗർ സ്റ്റേഷനിൽ 11:57 ന് രജിസ്റ്റർ ചെയ്തു. 71 കാരിയായ വയോധികയുടെ അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്. പുതിയ ഭാരതീയ നാഗരിക് സുരക്ഷാസംഹിത 194 ( പഴയത് 174 CRPC) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.