ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

 

ഇടുക്കി: അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടത്ത് മധ്യപ്രദേശ് വിക്രംപൂർ സ്വദേശിയായ വീരേന്ദ്ര പട്ടയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മേഖലയിലെ സ്വകാര്യ എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്നു.

 

മൂന്നു ദിവസം മുൻപ് സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച് അടിപിടി ഉണ്ടാക്കിയ ശേഷം ഇയാളെ കാണാതാവുകയായിരുന്നു.

 

നെടുങ്കണ്ടം പൊലീസും ഫയർഫോഴ്‌സും രണ്ടുദിവസം മേഖലയിൽ പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഇന്നുച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് കുളത്തിൽ മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group