
കുമരകം : പൊട്ടിവീണ വൈദ്യുതി കമ്പിയിൽ തട്ടി വയോധികൻ മരിച്ചിട്ട് ഏതാനും ദിവസമേ ആയുള്ളു. കറന്റില്ല എന്ന് വൈദ്യുതി ജീവനക്കാർ പറഞ്ഞതിനു പിന്നാലെയാണ് നിലത്തു കിടന്ന ലൈൻ കമ്പിയിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചത്.
ഇത്തരം അപകടം ആവർത്തിക്കാതിരിക്കാനാണ് കുമരകത്തുകാരുടെ മുന്നറിയിപ്പ്.
കുമരകം നാലാം വാർഡിലെ സെൻ്റ് ജോൺസ് നഴ്സറി സ്കൂൾ കെട്ടിടത്തിൻ്റെ മുകളിൽ വൈദ്യുതി കമ്പികളുമായി ആഞ്ഞിലിമരം വീണു കിടക്കുന്നു.
ഏതാനും ദിവസങ്ങളായി ഈ മരം അപകടാവസ്ഥയിലാണെന്ന വിവരം സ്കൂൾ അധികാരികളേയും വൈദ്യുതി ഓഫീസിലും അറിയിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതേ തുടർന്നാണ് മരം വൈദ്യുതിക്കമ്പിയിൽ വീഴുകയും വൈദ്യുതിക്കമ്പിയും മരവും കൂടി സ്കൂൾ കെട്ടിടത്തിനു മുകളിൽ വീഴുകയും ചെയ്തത്.
അടിയന്തിരമായി മരം വെട്ടിമാറ്റുകയും, വൈദ്യുതി ലെെൻ സുരക്ഷിതമാക്കുകയും ചെയ്യണമെന്നാണ് സമീപവാസികളുടെ ആവശ്യം. ഇപ്പോഴും വൈദ്യുതി ബോർഡ് അനാസ്ഥ തുടരുകയാണ്.