
പ്രതിഷേധം ഫലം കണ്ടു: പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് ഉടൻ ടോൾ പിരിക്കില്ല
പാലക്കാട്: മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്നും സ്കൂൾ വാഹനങ്ങളിൽ നിന്നും ടോൾ ഉടൻ പിരിക്കില്ല. പ്രദേശവാസികളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് ഇന്ന് മുതൽ ടോൾ പിരിക്കാനുള്ള തീരുമാനത്തിൽ നിന്ന് കമ്പനി തൽകാലം പിൻവാങ്ങി.
ഇന്ന് രാവിലെ പത്ത് മുതല്‍ പ്രദേശവാസികളില്‍ നിന്നും സ്‌കൂള്‍ വാഹനങ്ങളില്‍ നിന്നും ടോള്‍ പിരിക്കാനായിരുന്നു കമ്പനിയുടെ നീക്കം. വിവിധ സമരസമിതികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സമരത്തെ തുടര്‍ന്നാണ് ടോള്‍ പിരിക്കാനുള്ള തീരുമാനം കമ്പനി മാറ്റിവെച്ചത്.
ടോള്‍ ആരംഭിച്ച കാലം മുതല്‍ കിഴക്കഞ്ചേരി, വണ്ടാഴി, പാണഞ്ചേരി വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് പഞ്ചായത്തുകളില്‍ ഉള്ളവര്‍ക്ക് പന്നിയങ്കരയിലൂടെ യാത്ര സൗജന്യമായിരുന്നു. എന്നാല്‍ ഇന്ന് മുതല്‍ പ്രദേശവാസികളില്‍ നിന്നും മാസം 340 രൂപ ടോള്‍ നിരക്കായി ഈടാക്കാന്‍ കരാര്‍ കമ്പനി തീരുമാനിക്കുകയായിരുന്നു. സ്‌കൂള്‍ വാഹനങ്ങളില്‍ നിന്നും ഇന്ന് മുതല്‍ ടോള്‍ പിരിക്കുമെന്നായിരുന്നു കമ്പനിയുടെ അറിയിപ്പ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളക്ടർ ടോള്‍ കമ്പനിയുമായി ചര്‍ച്ച നടത്തി വിഷയത്തില്‍ ശാശ്വതമായ പരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.