
വൈറലാകാൻ മൊബൈൽ ടവറിൽ കയറിയ യൂട്യൂബറിന് കിട്ടിയത് മുട്ടൻപണി ; മുകളിലെത്തിയപ്പോൾ വീഡിയോ എടുത്ത സുഹൃത്ത് മുങ്ങി, യുട്യൂബർ ഇറങ്ങാനാവാതെ കുടുങ്ങി ;പിന്നെ സംഭവിച്ചത് ഇങ്ങനെ
ഗ്രേറ്റര്‍ നോയിഡ: സാഹസിക വീഡിയോ ചിത്രീകരിക്കാനായി മൊബൈല്‍ടവറില്‍ കയറി കുടുങ്ങി യൂട്യൂബർ. അഞ്ചുമണിക്കൂറെടുത്ത പരിശ്രമത്തിനൊടുവിലാണ് ഇയാളെ താഴെയെത്തിച്ചത്.
ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. ടവറിനുമേല്‍ വലിഞ്ഞുകയറിയ യുവാവ് മുകളിലെത്തിയതോടെ കുടുങ്ങിപ്പോകുകയായിരുന്നു. ഒടുവില്‍ പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി അഞ്ചുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ താഴെയിറക്കി. യൂട്യൂബറായ നിലേശ്വര്‍ എന്ന യുവാവാണ് യൂട്യൂബിലെ കാഴ്ച്ചക്കാരുടെ എണ്ണം കൂട്ടാൻ സാഹസികത കാണിച്ചത്. നിലവില്‍ 8870 സബ്‌സ്‌ക്രൈബേഴ്‌സാണ് നിലേശ്വറിന്റെ യൂട്യൂബ് ചാനലിനുള്ളത്.
മൊബൈല്‍ടവറില്‍ കയറുന്ന വീഡിയോ ചിത്രീകരിക്കാനായി സുഹൃത്തിനെയും കൂട്ടിയാണ് നിലേശ്വര്‍ എത്തിയത്. താഴെയുണ്ടായിരുന്ന സുഹൃത്ത് ഇയാള്‍ കയറുന്നത് ചിത്രീകരിച്ചു. സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ആളുകള്‍ സ്ഥലത്ത് തടിച്ചുകൂടി. ഇതോടെ സുഹൃത്ത് മുങ്ങി. ടവറില്‍ കയറിയ നിലേശ്വര്‍ താഴെയിറങ്ങാന്‍ കഴിയാതെ കുടുങ്ങിപ്പോവുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
