video
play-sharp-fill

സ്കൂളില്‍ സാമൂഹിക വിരുദ്ധരുടെ അതിക്രമം ; കുട്ടികളുടെ പുസ്തകങ്ങൾ തീയിട്ട് നശിപ്പിച്ചു

സ്കൂളില്‍ സാമൂഹിക വിരുദ്ധരുടെ അതിക്രമം ; കുട്ടികളുടെ പുസ്തകങ്ങൾ തീയിട്ട് നശിപ്പിച്ചു

Spread the love

കാസർകോട് : ബോവിക്കാനം എയുപി സ്കൂളില്‍ സാമൂഹിക വിരുദ്ധരുടെ അതിക്രമം. കുട്ടികളുടെ പുസ്‌തകങ്ങള്‍ തീയിട്ട് നശിപ്പിച്ചു.

ഇന്ന് രാവിലെ അധ്യാപകർ എത്തിയപ്പോഴാണ് ക്ലാസ് മുറിയില്‍ പുസ്തകങ്ങള്‍ തീയിട്ട് നശിപ്പിച്ചതായി കണ്ടെത്തിയത്.

സാധാരണ കുട്ടികള്‍ പുസ്തകങ്ങള്‍ തിരിച്ച്‌ വീട്ടിലേക്ക് കൊണ്ടുപോവാറുണ്ടെങ്കിലും ചില പുസ്തകങ്ങള്‍ ക്ലാസ്സില്‍ തന്നെ സൂക്ഷിക്കാറുണ്ട്. ക്ലാസ് മുറിക്കുള്ളില്‍ പ്രവേശിച്ചല്ല, ജനല്‍ വഴി ഉള്ളിലേക്കാണ് അജ്ഞാത സംഘം തീയിട്ടത്. മറ്റൊരു മുറിയില്‍ സൂക്ഷിച്ചിരുന്ന ക്ലീനിംഗ് വസ്തുക്കള്‍ തീയിടാനും ശ്രമം നടന്നു. തീ ആളിപ്പടർന്നിരുന്നുവെങ്കില്‍ വലിയ അപകടം ഉണ്ടാകുമായിരുന്നു. ആരാണ് പിന്നിലെന്ന് വ്യക്തമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻപും ഈ സ്കൂളിന് നേരെ അതിക്രമം ഉണ്ടായിട്ടുണ്ട്. വേനലവധി സമയത്ത് സ്കൂളിന്‍റെ വാതില്‍ തകർക്കാൻ ശ്രമം നടന്നിരുന്നു. പൊലീസില്‍ പരാതി നല്‍കാനാണ് സ്കൂള്‍ അധികൃതരുടെ തീരുമാനം.