കൈത്തട്ടി മൊബൈല്‍ നിലത്തുവീണ് ഗ്ലാസ് പൊട്ടി ; തുടർന്ന് കൂട്ടയടി; സംഘര്‍ഷത്തിനിടെ വിദ്യാര്‍ഥികളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ മൂന്നുപേര്‍ കൂടി പിടിയില്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കാട്ടാക്കട കെ.എസ്.ആര്‍.ടി.സി. വാണിജ്യ സമുച്ചയത്തിനുള്ളിലെ സംഘര്‍ഷത്തിനിടെ വിദ്യാര്‍ഥികളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ മൂന്ന് പ്രതികളെക്കൂടി കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു. അലുമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളികളും കട്ടയ്‌ക്കോട് സ്വദേശികളുമായ അബിന്‍(19), സജിത്ത് (22), ഡ്രൈവറായ അനുരാജ്(20) എന്നിവരാണ് അറസ്റ്റിലായത്.
ഇതോടെ കേസിലെ 11 പ്രതികളില്‍ ഒന്നാം പ്രതി അഭിഷേക് ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റിലായി. ബാക്കിയുള്ള പ്രതികളില്‍ അഞ്ചു പേരെക്കൂടി തിരിച്ചറിഞ്ഞതായും പോലീസ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളിയാഴ്ച വൈകീട്ടാണ് വാണിജ്യസമുച്ചയത്തിനുള്ളില്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയത്. നെയ്യാര്‍ഡാം ആര്‍.പി.എം. സഹകരണ കോളേജിലെ ബിരുദ വിദ്യാര്‍ഥിയാണ് ഒന്നാം പ്രതി അഭിഷേക്. ഈ കോളേജിലെ വിദ്യാര്‍ഥികളായ ആദിശ് (19), അനു(19), ശ്രീറാം(19) എന്നിവരെയാണ് അഭിഷേകും സുഹൃത്തുക്കളും ചേര്‍ന്ന് വാണിജ്യ സമുച്ചയത്തില്‍വെച്ച് ക്രൂരമായി മര്‍ദിച്ചത്. അഭിഷേകിന്റെ മൊബൈല്‍ ഫോണ്‍ അനുവിന്റെ കൈ തട്ടി നിലത്തുവീണ് ഗ്ലാസ് പൊട്ടിയതിനെ തുടര്‍ന്നായിരുന്നു മര്‍ദനം.