play-sharp-fill
ബാര്‍ബഡോസില്‍ മഴയും ചുഴലിക്കാറ്റ് മുന്നറിയിപ്പും; വിമാനത്താവളം അടച്ചു; ലോകചാമ്പ്യന്‍മാരായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മടക്കം വൈകും

ബാര്‍ബഡോസില്‍ മഴയും ചുഴലിക്കാറ്റ് മുന്നറിയിപ്പും; വിമാനത്താവളം അടച്ചു; ലോകചാമ്പ്യന്‍മാരായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മടക്കം വൈകും

ബാര്‍ബഡോസ്: ശനിയാഴ്ച ട്വന്റി 20 ലോകക്പ്പ് ഫൈനലിന് വേദിയായ ബാര്‍ബഡോസില്‍ നിന്നുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മടക്കം പ്രതിസന്ധിയില്‍.

കനത്ത മഴയും ചുഴലിക്കാറ്റ് മുന്നറിയിപ്പും ഉള്‍പ്പെടെയുള്ള പ്രതികൂല കാലാവസ്ഥയാണ് ലോകചാമ്പ്യന്‍മാരുടെ നാട്ടിലേക്കുള്ള മടക്കം വൈകുന്നതിന് കാരണം. നിലവില്‍ ഹോട്ടലില്‍ തന്നെ കഴിയുകയാണ് ടീം അംഗങ്ങള്‍.

കാലാവസ്ഥ അനുകൂലമായി മാറിയാല്‍ തിങ്കളാഴ്ച അല്ലെങ്കില്‍ ചൊവ്വാഴ്ച രോഹിത് ശര്‍മ്മയും സംഘവും നാട്ടിലേക്ക് മടങ്ങും. നിലവില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പെത്തിയതിനെ തുടര്‍ന്ന് ബാര്‍ബഡോസ് വിമാനത്താവളം അടച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കപ്പുമായി നാട്ടിലെത്തുന്ന ഇന്ത്യന്‍ ടീമിന് വന്‍ സ്വീകരണമൊരുക്കാനുള്ള പദ്ധതിയിലാണ് ബിസിസിഐ എന്നാണ് വിവരം.