കൊട്ടാരക്കരയിൽ മീൻകറിയിൽ മനോരോഗത്തിനുള്ള ഗുളിക കലർത്തി കഴിച്ച വയോധികൻ മരിച്ചു; കറി കൂട്ടിയ ഭാര്യയും അമ്മയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
കൊട്ടാരക്കര: മീൻകറിയിൽ അമിത അളവിൽ ഗുളിക കലർത്തി കഴിച്ചതിനെ തുടർന്ന് മാനസികാസ്വസ്ഥതയുള്ള വയോധികൻ മരിച്ചു.
കറി കൂട്ടിയ ഭാര്യയെയും ഭാര്യാമാതാവിനെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊട്ടാരക്കര പടിഞ്ഞാറ്റിൻകര കെ.എസ്. നഗറിൽ ബി144 അഭിരാം ഭവനിൽ രാമചന്ദ്രൻ (62) ആണ് മരിച്ചത്.
ഭാര്യ ഗിരിജാകുമാരി (52), ഇവരുടെ മാതാവ് കമലമ്മ (72) എന്നിവർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കമലമ്മയുടെ നില ഗുരുതരമാണ്. ഞായറാഴ്ച രാവിലെ 10 ഓടെയാണ് സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാമചന്ദ്രൻ മാനസിക രോഗത്തിന് കഴിച്ചുകൊണ്ടിരുന്ന ഗുളിക ശനിയാഴ്ച ഉച്ചക്ക് മീൻ കറിയിൽ കലർത്തി. ഇതറിയാതെ ഗിരിജാകുമാരിയും അമ്മ കമലമ്മയും ചോറിനൊപ്പം കറി കൂട്ടിക്കഴിച്ചു.
മീൻകറിയിൽ കയ്പ്പുണ്ടെന്ന് ആഹാരം കഴിച്ച രണ്ട് പേരും പറഞ്ഞിരുന്നു. അൽപസമയത്തിന് ശേഷം ഗിരിജ തറയിലും കമലമ്മ കട്ടിലിലും ബോധമില്ലാതെ കിടന്നു.
ഈ സമയം ഗിരിജയുടെ മകൻ അഭിരാം ചന്ദനത്തോപ്പ് ഐ.ടി.ഐയിലെ ക്ലാസ് കഴിഞ്ഞ് വീട്ടിൽ എത്തി. മുറിക്കുകള്ളിൽ പ്രവേശിച്ചപ്പോൾ അമ്മയും അമ്മൂമ്മയും ബോധമില്ലാതെ കിടക്കുന്നതാണ് കണ്ടത്. തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.