play-sharp-fill
ഇന്ന് അർദ്ധരാത്രിയോടെ രാജ്യത്തെ നിയമവ്യവസ്ഥയിൽ സുപ്രധാന മാറ്റങ്ങൾ; ചരിത്രമാകുന്നത് 164 വർഷം പഴക്കമുള്ള ഇന്ത്യൻ നിയമങ്ങൾ,  ഐപിസിയും സിആർപിസിക്കും പകരം പുതിയ ക്രിമിനൽ നിയമങ്ങൾ

ഇന്ന് അർദ്ധരാത്രിയോടെ രാജ്യത്തെ നിയമവ്യവസ്ഥയിൽ സുപ്രധാന മാറ്റങ്ങൾ; ചരിത്രമാകുന്നത് 164 വർഷം പഴക്കമുള്ള ഇന്ത്യൻ നിയമങ്ങൾ, ഐപിസിയും സിആർപിസിക്കും പകരം പുതിയ ക്രിമിനൽ നിയമങ്ങൾ

ന്യൂഡൽഹി: മണിക്കൂറുകൾ കഴിയുമ്പോൾ രാജ്യത്ത് ഉണ്ടാകുന്നത് സുപ്രധാനമായ മാറ്റം. ഞായറാഴ്ച അർധരാത്രി പിന്നിടുമ്പോൾ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ വരും.

ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിതയും (ബിഎൻഎസ്) സി ആർ പി സി ക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും (ബി എൻ എസ് എസ് ), ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയവും (ബി എസ് എ ) നിലവിൽ വരും.

ഇതോടെ 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള (ഐ പി സി) മൂന്നു നിയമങ്ങൾ ചരിത്രമാകും. ഇന്ന് അർധരാത്രിയോടെ പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതും പുതിയ നിയമവ്യവസ്ഥയിലായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ കുറ്റകൃത്യങ്ങളിലും നിലവിലെ നിയമ പ്രകാരമായിരിക്കും നടപടിയെടുക്കുക. ഇതുവരെ രജിസ്റ്റർ ചെയ്ത കേസുകളിൽ നടപടിയാവത്തവ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലാകും പൂർത്തിയാക്കുക. വിജ്ഞാപനം അനുസരിച്ച് ഭാരതീയ ന്യായ സംഹിതയിലെ 106 ആം വകുപ്പിലെ രണ്ടാം ഉപവകുപ്പ് മരവിപ്പിച്ചു.

ഹിറ്റ് ആൻഡ് റൺ കേസുകളുമായ ബന്ധപ്പെട്ട് ശിക്ഷാ നടപടികൾ വ്യക്തമാക്കുന്നതാണ് ഈ ഉപവകുപ്പ്. ഇതിനെതിരെ വലിയ പ്രതിഷേധം ട്രക്ക് ഡ്രൈവർമാരുടെ സംഘടനകളിൽ നിന്ന് ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇത് മരവിപ്പിച്ചത്.

കഴിഞ്ഞവർഷം ഓഗസ്റ്റ് 12നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ നിയമത്തിന്റെ കരട് അവതരിപ്പിച്ചത്. അപാകതകൾ പരിഹരിച്ച് ഡിസംബർ 13ന് പുതുക്കി അവതരിപ്പിച്ചു. ഡിസംബർ 25-ന് രാഷ്ട്രപതി അംഗീകാരം നൽകി.