video
play-sharp-fill
ലക്ഷങ്ങൾ വില വരുന്ന ശീവേലി വിഗ്രഹങ്ങളുമായി നാലംഗ അന്തർ സംസ്ഥാന കൊള്ള സംഘം പിടിയിൽ: വിഗ്രഹങ്ങൾ പിടിച്ചെടുത്തത് വിൽക്കാൻ എത്തിച്ചപ്പോൾ

ലക്ഷങ്ങൾ വില വരുന്ന ശീവേലി വിഗ്രഹങ്ങളുമായി നാലംഗ അന്തർ സംസ്ഥാന കൊള്ള സംഘം പിടിയിൽ: വിഗ്രഹങ്ങൾ പിടിച്ചെടുത്തത് വിൽക്കാൻ എത്തിച്ചപ്പോൾ

ക്രൈം ഡെസ്ക്

കോട്ടയം: ലക്ഷങ്ങൾ വിലവരുന്ന ശീവേലി വിഗ്രഹങ്ങളുമായി നാലംഗ അന്തർ സംസ്ഥാന കൊള്ള സംഘത്തെ ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള ആന്റി ഗുണ്ടാ സ്ക്വാഡ് പിടികൂടി.

ജോബിൻ ജോസ്

ചേർത്തല ഒറ്റപ്പുന്ന മടക്കിണർ പൊള്ളയിൽ വീട്ടിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിന് സമീപം തെക്കും പൊയ്കയിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഷിബു ഗോപിനാഥ് (28) , ഇടുക്കി കാഞ്ചിയാർ ലബക്കട ഭാഗം വരിക്കാനിക്കൽ വീട്ടിൽ ജോബിൻ ജോസ് (35) , ചിറയിൻകീഴ് കടകം എൽ പി സ്കൂളിന് സമീപം രമണി ഭവനിൽ മഹാരാഷ്ട്ര പുനെ ബാബുറവ് പുകേച്ചാൽ സ്ട്രീറ്റിൽ ശങ്കർ മന്ദിറിൽ സച്ചിൻ സുരേഷ് (27) , തൃശൂർ മാള സെന്റ് അഗസ്റ്റിൻ പള്ളിയ്ക്ക് സമീപം ഒറ വൻകര വീട്ടിൽ പി.ഒ മനോജ് (41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷിബു ഗോപിനാഥ്

ഇവരിൽ നിന്നും വിഷ്ണുവിന്റെയും, ദേവിയുടെയും പഞ്ചലോഹ വിഗ്രങ്ങളും
പിടിച്ചെടുത്തു. മോഷ്ടാക്കളിൽ നിന്നും കുറഞ്ഞ വിലയിൽ വാങ്ങുന്ന വിഗ്രഹങ്ങൾ മൂല്യം കൂട്ടി മറിച്ച് വിൽക്കുകയാണ് പ്രതികൾ ചെയ്യുന്നത്. ഇരുതല മുരി , ആനക്കൊമ്പ് , നാഗമാണിക്യം എന്നിവയും ഇവർ വിൽക്കാറുണ്ട്.

സുചിൻ സുരേഷ്

കോട്ടയം സ്വദേശിയക്ക് മുപ്പത് ലക്ഷം രൂപ വില ഉറപ്പിച്ച് ശീവേലി വിഗ്രഹം വിൽക്കാൻ പ്രതികൾ എത്തുന്നതായി ജില്ലാ പൊലീസ് മേധാവിയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് പ്രതികളുടെ മൊബൈൽ ഫോൺ വിശദാംശങ്ങൾ അടക്കം പൊലീസ് ശേഖരിച്ച് വരികയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം വിഗ്രഹം വിൽക്കാൻ പ്രതികൾ എത്തിയത്.

മനോജ്

തുടർന്ന് രഹസ്യമായി നീക്കം നടത്തിയ കോട്ടയം ഡിവൈഎസ്പി ആർ.ശ്രീകുമാർ
എ.എസ്.പി രീഷ്മ രമേശ് , ഏറ്റുമാനൂർ സി.ഐ മഞ്ജു ലാൽ , ആന്റി ഗുണ്ട സ്ക്വാഡ് എസ് ഐ ടി.എസ് റെനീഷ് , എ.എസ് ഐമാരായ വി.എസ് ഷിബുക്കുട്ടൻ , എസ്.അജിത്ത് , ഐ.സജികുമാർ , സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.എൻ മനോജ് , സജമോൻ ഫിലിപ്പ് , ബിജു പി.നായർ എന്നിവർ ചേർന്ന് പ്രതികളെ പിടികൂടുകയായിരുന്നു.
തങ്ങളുടെ കയ്യിലിരിക്കുന്ന സാധനങ്ങളുടെ ചിത്രം ഇടപാടുകാർക്ക് അയച്ച് നൽകിയാണ് സംഘം ആളെ കൂട്ടുന്നത്

.

ഇത്തരത്തിൽ എത്തുന്നവരിൽ നിന്നും ലക്ഷങ്ങൾ ആയി ഈടാക്കും. ചിത്രം കാണിച്ച ശേഷം വ്യാജ സാധനങ്ങൾ നൽകി കബളിപ്പിക്കപ്പെട്ടവരും ഏറെയുണ്ട്.

പ്രതികൾ പിടിയിലായതോടെ ജില്ലയിൽ സമാന രീതിയിൽ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ് പൊലീസ് സംഘം. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.