play-sharp-fill
രാത്രിയിൽ നായയുടെ അസാധാരണ ശബ്ദം ; വളര്‍ത്തുനായയെ അന്വേഷിച്ചെത്തിയ ഗൃഹനാഥൻ കണ്ടത് നായയെ പകുതി വിഴുങ്ങിയ പെരുമ്പാമ്പിനെ ; സംഭവം പത്തനംതിട്ടയിൽ

രാത്രിയിൽ നായയുടെ അസാധാരണ ശബ്ദം ; വളര്‍ത്തുനായയെ അന്വേഷിച്ചെത്തിയ ഗൃഹനാഥൻ കണ്ടത് നായയെ പകുതി വിഴുങ്ങിയ പെരുമ്പാമ്പിനെ ; സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട : കുത്തുപ്പാറയില്‍ വളര്‍ത്തുനായയെ പെരുമ്പാമ്പ് വിഴുങ്ങി. ഇന്നലെ രാത്രിയാണ് പാമ്പ് വളര്‍ത്തുനായയെ വിഴുങ്ങിയത്.

പാമ്പിന് പത്തടിയോളം നീളവും പതിനഞ്ച് കിലോയിലേറേ തൂക്കവും ഉണ്ട്. കിഷോര്‍ എന്നായാള്‍ വളര്‍ത്തുന്ന നായയെയാണ് പാമ്പു വിഴുങ്ങിയത്.


രാത്രി നായയുടെ അസാധാരണ ശബ്ദം കേട്ടാണ് ഗൃഹനാഥന്‍ നോക്കിയത്. ആ സമയത്ത് നായയെ പെരുമ്പാമ്പ് പാതി വിഴുങ്ങിയതായാണ് കണ്ടത്. ഉടന്‍ തന്നെ കിഷോര്‍ അയല്‍വാസികളെ വിവരം അറിയിച്ചു. പെരുമ്പാമ്പിന്റെ വായില്‍ നിന്ന് നായയെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാര്‍ ഉടന്‍ തന്നെ വനം വകുപ്പിനെ വിവരം അറിയിച്ചെങ്കിലും മണിക്കൂറുകള്‍ വൈകിയാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു.

 

വനം വകുപ്പ് ഉദ്യോഗസ്ഥരാണ് പാമ്പിന്റെ വായില്‍ നിന്ന് നായയെ പുറത്തെടുത്തത്.

 

ഈ സമയം കൊണ്ട് നായ ചത്തിരുന്നു.