play-sharp-fill
മൂന്നാറിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു ; അഞ്ച് പേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

മൂന്നാറിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു ; അഞ്ച് പേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

ഇടുക്കി : മൂന്നാറിൽ പെരിയവാരയ്ക്ക് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ജീപ്പ് ഡ്രൈവർ മുനിയാണ്ടി ആണ് മരിച്ചത്.

മൂന്നാറില്‍ നിന്നും ഗുണ്ടുമല ഭാഗത്തേക്ക് ആളുകളുമായി പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.


വാഹനമോടിക്കുന്നതിനിടെ പെരിയവാരക്ക് സമീപം വച്ച് മുനിയാണ്ടിക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതോടെ ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പാതയോരത്തെ കൊക്കയിലേക്ക് പതിച്ചു.വാഹനത്തില്‍ 6പേർ ഉണ്ടായിരുന്നു. ഒരാളുടെ നില ഗുരുതരമാണ്.