ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Spread the love

 

കോഴിക്കോട്: സ്‌കൂട്ടറില്‍ ബസ്സിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. പാലോളി സ്വദേശി അബ്ദുല്‍സലാം ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെയാണ് മരണം സംഭവിച്ചത്.

video
play-sharp-fill

 

അബ്ദുല്‍ സലാമും സുഹൃത്തും ബാലുശ്ശേരിയില്‍ നിന്നും പാലോളിയിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. കൊയിലാണ്ടി ഭാഗത്തുനിന്നും ബാലുശ്ശേരി ഭഗത്തേക്ക് വരികയായിരുന്ന അരമന ബസ്സാണ് സ്‌കൂട്ടറില്‍ ഇടിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ അബ്ദുല്‍ സലാമിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പരിക്കേറ്റ സുഹൃത്ത് ചികിത്സയില്‍ തുടരുകയാണ്.