ആശുപത്രിയിലെ ലിഫ്റ്റിനുള്ളില്‍ പെരുമ്പാമ്പിനെ കണ്ടെത്തി ; പാമ്പിനെ കണ്ടത് തൃപ്പൂണിത്തുറ സർക്കാർ ആയുർവേദ കോളേജിൽ

Spread the love

എറണാകുളം: ആശുപത്രിയിലെ ലിഫ്റ്റിനുള്ളില്‍ പെരുമ്ബാമ്ബിനെ കണ്ടെത്തി. തൃപ്പൂണിത്തുറ സർക്കാർ ആയുർവേദ കോളേജിലാണ് സംഭവം.

video
play-sharp-fill

ആശുപത്രിയില്‍ രോഗിയുമായെത്തിയ ആളാണ് പാമ്ബിനെ കാണാനിടയായത്. ലിഫ്റ്റിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് പാമ്പിനെ ലിഫ്റ്റിൽ കുടുങ്ങികിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.

ഇതൊരു ചെറിയ പാമ്ബാണെന്നും കൂടുതല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. ലിഫ്റ്റിന് സമീപത്തെ ജനലിലൂടെയാണ് പാമ്ബ് ഉള്ളില്‍ കയറിയതെന്നാണ് നിഗമനം. ആശുപത്രി പരിസരം കാടുമൂടിയ പ്രദേശമാണ്. അവിടെ നിന്നായിരിക്കും പാമ്ബ് വന്നതെന്നും സൂപ്രണ്ട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രി പരിസരം കാടുകയറി കിടക്കുന്നതിനാല്‍ രാത്രി വൈകി അതുവഴി നടക്കാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാരുള്‍പ്പെടെ പരാതികള്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രിക്കുള്ളില്‍ തന്നെ പാമ്ബിനെ കണ്ടെത്തിയത്. പരിസരം വൃത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.