
സ്വർണ വിലയിൽ ഇന്ന് നേരിയ വർധന. ഇന്ന് ഗ്രാമിന് 10 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6625 രൂപയായി. ഒരു പവൻ സ്വർണത്തിന് 80 രൂപ വർധിച്ച് വില 53,000 ൽ എത്തി. 18 കാരറ്റിന്റെ സ്വർണത്തിന് വില ഗ്രാമിന് 5 രൂപ വർധിച്ച് 5510 രൂപയിലെത്തി.
ജൂൺ ഏഴിനാണ് സ്വർണത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കുകൾ രേഖപ്പെടുത്തിയത്. അന്ന് ഒരു ഗ്രാം സ്വർണത്തിന് 6760 രൂപയും പവന് 54080 രൂപയുമായിരുന്നു വില. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.
അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വർണ്ണം ഗ്രാമിന് 10 രൂപ കൂടി
ഒരു ഗ്രാമിന് : 6625
പവന് :53000



