വീട് കുത്തിതുറന്ന് സാധനങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു

Spread the love

നെയ്യാറ്റിൻകര  : തിരുവനന്തപുരത്ത് വീട് കുത്തിതുറന്ന് സാധന സാമഗ്രികകള്‍ അപഹരിച്ച കേസിലെ രണ്ട് പേരെ നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

നേമം പഴയ കാരയ്ക്കാമണ്ഡപം കടത്തറവിളാകം ചാനല്‍ക്കര വീട്ടില്‍ സുധീർ (45), എരുത്താവൂർ പ്ലാവിള പുത്തൻ വീട്ടില്‍ മുജീബ് (40) എന്നിവരെയാണ് നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 16ന് പെരുമ്ബഴുതൂർ കാഞ്ഞിരവിള അഭിലാഷിന്റെ വീട് കുത്തിതുറന്ന് സ്വർണ്ണം, ബ്ലൂടൂത്ത് സ്പീക്കർ, നാണയങ്ങള്‍ സൂക്ഷിച്ചിരുന്ന പെട്ടി എന്നിവ മോഷ്ടിച്ച കേസിലാണ് പ്രതികള്‍ പടിയിലായത്. ദിവസങ്ങള്‍ക്ക് മുമ്ബാണ് മോഷണം നടന്നത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ്, മറ്റ് വിവിധ കേസുകളില്‍ കൂടി പ്രതികളായ ഇവരെ തിരിച്ചറിയുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാലരാമപുരത്തിന് സമീപത്ത് നിന്ന് ഇവർ പടിയിലായത്. നെയ്യാറ്റിൻകര സർക്കിള്‍ ഇൻസ്പെക്ടർ വിപിൻ, എസ്.ഐ വിപിൻ, സിവില്‍ പൊലീസ് ഓഫീസർമാരായ എ.വി.പത്മകുമാർ, ഷിജിൻ ദാസ്, ലെനില്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group