play-sharp-fill
ലോണെടുത്തിട്ടില്ല പക്ഷേ അടക്കാനുള്ളത് ഇരുപതും മുപ്പതും ലക്ഷങ്ങൾ; സ്ഥലം ഈടായി കാണിച്ച് പലരുടെയും പേരില്‍ ലോണുകള്‍, പലിശ സഹിതം അടയ്ക്കണമെന്ന് നോട്ടീസ്, ജാമ്യം നിന്നവർക്കും എട്ടിന്റെ പണി;  പെരുമ്പാവൂരില്‍ അർബൻ സഹകരണ സംഘത്തിന്റെ പേരില്‍ വൻ വായ്പ തട്ടിപ്പ്

പെരുമ്പാവൂർ: പെരുമ്പാവൂരില്‍ അർബൻ സഹകരണ സംഘത്തിന്റെ പേരില്‍ വായ്പ തട്ടിപ്പ്. വായ്പ എടുക്കാത്തവർക്ക് വായ്പകള്‍ തിരിച്ചടയ്ക്കണമെന്ന് കാണിച്ച്‌ നോട്ടീസ് വന്നതായി വ്യാപക പരാതി.

സഹകരണ സംഘത്തിന്റെ മുൻ ഭരണ സമിതിയാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയതെന്നാണ് ആരോപണം. സഹകരണ സംഘം രജിസ്ട്രാറുടെ ഓഫീസില്‍ നിന്നും നോട്ടീസ് ലഭിച്ചപ്പോഴാണ് പലരും തട്ടിപ്പിന്റെ ആഴമറിയുന്നത്.

20 ലക്ഷവും 30 ലക്ഷവും പലിശ സഹിതം അടയ്ക്കണമെന്നാണ് കിട്ടിയ നോട്ടീസില്‍ വ്യക്തമാക്കുന്നത്. ലോണെടുത്തെന്ന് അറിയാത്തവർക്ക് പോലും പണം തിരിച്ചടയ്ക്കണമെന്ന നോട്ടീസ് കിട്ടിയിട്ടുണ്ട്. വായ്പയ്ക്ക് ജാമ്യം നില്‍ക്കാൻ ഒപ്പിട്ടു നല്‍കിയവർക്കും പണികിട്ടിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റു പലരുടെയും സ്ഥലം ഈടായി കാണിച്ചാണ് പലരുടെയും പേരില്‍ ലോണുകള്‍ എടുത്തിട്ടുള്ളത്. പണം തിരിച്ചടയ്ക്കാൻ വഴിയില്ലെന്ന് അറിയിച്ച്‌ പലരും മടങ്ങി. സഹകരണ സംഘം രജിസ്ട്രാറുടെ ഓഫീസില്‍ രേഖാ മൂലം പരാതി നല്‍കിയിട്ടുണ്ട്.

നേരത്തെ നിക്ഷേപകർക്ക് പണം തിരിച്ചു നല്‍കാതെ മുൻ ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേർന്ന് വൻ അഴിമതി നടത്തിയെന്നും ആരോപണമുയർന്നിരുന്നു.