പാലക്കാട് സ്കൂളിന്റെ മുൻപിൽ മരം കടപുഴകി വീണ് 8 വിദ്യാർത്ഥികൾക്ക് പരിക്ക്

Spread the love

 

പാലക്കാട്: ചെറുപ്പുളശ്ശേരി ആര്യമ്പാവിൽ തോട്ടര സ്കൂളിന്റെ മുന്നിൽ മരം കടപുഴകി വീണ് 8 വിദ്യാർഥികൾക്ക് പരിക്ക്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. വൈകുന്നേരം സ്കൂൾ വിടുന്ന സമയത്തായിരുന്നു സംഭവം. സ്കൂൾ വിട്ട് പോകാൻ നിൽക്കുന്നതിനിടെയാണ് മരം വീണത്. 4.10 ഓടെയാണ് അപകടം.

 

പുളിമരം കടപുഴകി വീഴുകയായിയരുന്നു. കുട്ടികളുടെ ദേഹത്തേക്ക് മരത്തിൻ്റെ ചില്ലകളാണ് പതിച്ചത്. അതിനാൽ വലിയ ദുരന്തം ഒഴിവായി. പരിക്കേറ്റ കുട്ടികളെ മണ്ണാർക്കാട് വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറെ നേരം ഗതാഗതം തടസപ്പെട്ടുവെങ്കിലും പിന്നീട് മരം മുറിച്ചു മാറ്റി.