
മലയാള സിനിമയിലെ യുവനടിയും മോഡലുമാണ് അതിഥി രവി. ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ സജീവമാണ് താരം. ഒരു അഭിമുഖത്തിൽ മനസ്സ് തുറന്നിരിക്കുകയാണ് താരം.
സ്റ്റാർവാല്യു ഉളളതുകൊണ്ട് മാത്രം സിനിമകൾ വിജയിക്കണമെന്നില്ലെന്നാമ് താരം പറയുന്നത്. വിവാഹം കഴിച്ചാൽ പോലും സാമ്പത്തികമായി സ്വതന്ത്രരായിരിക്കണമെന്നത് ഇപ്പോഴുളള എല്ലാ പെൺകുട്ടികളുടെയും ആഗ്രഹമാണ്.
ബിഗ് ബെൻ എന്ന ചിത്രത്തിലെ അത്തരത്തിൽ ഒരു സന്ദേശം കൊടുക്കാൻ ലഭിച്ചത് വലിയ കാര്യമാണ്. അത്തരം മാറ്റങ്ങൾ ഇപ്പോൾ വന്നുകഴിഞ്ഞു. 100 പുരുഷന്മാരെടുത്താൽ അതിൽ 20 പേരെങ്കിലും ഇത്തരത്തിൽ തടസം നിൽക്കുന്നവരാണ്. ആ 20 പേർക്ക് മനസിലാകാനാണ് ഞാൻ സിനിമയിൽ അത്തരത്തിൽ പറഞ്ഞത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇപ്പോൾ ഒരു അമ്മ കുഞ്ഞിനെ കൊല്ലുന്നു. അപ്പോൾ എല്ലാ അമ്മമാരും അങ്ങനെയാണെന്ന് പറഞ്ഞാൽ എന്താണ് അവസ്ഥ. എല്ലാം വ്യക്തിപരമാണ്. സിനിമകളുടെ കണ്ടന്റ് അനുസരിച്ച് ഹിറ്റാകുന്ന സിനിമകളാണ് ഇപ്പോഴുളളത്. വലിയ സ്റ്റാർ വാല്യു ഉളളതുകൊണ്ട് മാത്രം സിനിമകൾ വിജയിക്കണമെന്നില്ല.
കണ്ടന്റും പ്രധാനമാണ്. നമ്മുടെ ജീവിതത്തിലുടനീളം നിലനിൽക്കുന്നത് കുടുംബമാണ്. ബാക്കിയുളളവരെല്ലാം പേരുപോലെ വന്നുപോകുന്നവരാണ്. തരത്തിന്റെ പുതിയ ചിത്രമാണ് ‘ബിഗ് ബെൻ’. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ബിനോ അഗസ്റ്റിൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.
നവാഗത സംവിധായകന്റെ പതർച്ചയില്ലാതെ ബിനോ തന്റെ അരങ്ങേറ്റം മികച്ചതാക്കി. ത്രില്ലർ സ്വഭാവത്തിലുള്ള ഫാമിലി ഡ്രാമ എന്ന നിലയിൽ പ്രക്ഷകനെ പൂർണമായും തൃപ്തിപ്പെടുത്തുന്ന അനുഭവമാണ് ബിഗ് ബെന്‍ സമ്മാനിക്കുക എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.



