
കോട്ടയം: ചങ്ങനാശേരി ഗവ. എച്ച് എസ് എസിലെ അധ്യാപകർക്ക് കൂട്ട സ്ഥലമാറ്റം. അധ്യാപിക ടി ആർ മഞ്ജു, ഹിന്ദി അദ്ധ്യാപിക എ ആർ ലക്ഷ്‌മി, ഫിസിക്‌സ് അദ്ധ്യാപിക ജെസി ജോസഫ് എന്നിവരെയാണ് മാറ്റിയത്.
ചില വിഷയങ്ങളിൽ കൂടുതൽ കുട്ടികൾ തോറ്റു പോകുന്നു, ചിലർ പഠിപ്പിക്കുന്നത് ഒന്നും മനസ്സിലാകുന്നില്ലെന്നും പരാതിയുമായി കുട്ടികൾ. കോട്ടയത്തെ ചങ്ങനാശേരി ഗവ. എച്ച് എസ് എസിലെ അഞ്ച് അധ്യാപകർക്കെതിരെയാണ് വ്യാപക പരാതി ഉയരുന്നത്.
കുട്ടികളുടെ പരാതിയെ തുടർന്ന് കോട്ടയത്തെ റീജണൽ ഡെപ്യൂട്ടി ഡയറക്‌ടർ (ആർഡിഡി) അന്വേഷണം നടത്തി. അന്വേഷണത്തിൽ കുട്ടികളുടെ ഭാഗവും പിടിഎ ഭാരവാഹികളോടും സംസാരിച്ച് അഭിപ്രായം ആരാഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് അധ്യാപകർക്കെതിരെ കർശന നടപടി സ്വീകരിക്കുകയായിരുന്നു. ശരിയായി പഠിപ്പിക്കുന്നില്ലെന്നും കൂടുതൽ കുട്ടികൾ തോറ്റത് ഇംഗ്ലീഷിലാണെന്നുമാണ് നീതു ജോസഫിനെതിരെ കുട്ടികൾ പറഞ്ഞ പരാതി.
പഠിപ്പിക്കുന്നത് മനസിലാകുന്നില്ലെന്ന് പ്രിൻസിപ്പലിനോട് പരാതി പറഞ്ഞതിന് മനഃപൂർവം പരീക്ഷകളിൽ മാർക്ക് കുറയ്‌ക്കുകയും ചില കുട്ടികൾക്ക് അധികം മാർക്ക് നൽകുകയും ചെയ്‌തതായാണ് ജെസി ജോസഫിനെതിരായ പരാതി.
ടിആർ മഞ്ജു, രശ്‌മി എന്നിവർ പഠിപ്പിക്കുന്നത് മനസിലാകുന്നില്ലെന്നും അതിനാൽ തോറ്റുപോകുമെന്ന ആശങ്കയും കുട്ടികൾ ആർഡിഡിയെ അറിയിക്കുകയും ചെയ്‌തു.
നീതു ജോസഫിനെ വയനാട് കല്ലൂർ ഗവ. എച്ച് എസ് എസിലേക്കും വിഎം രശ്മിയെ വയനാട് നീർവാരം ഗവ. എച്ച് എസ് എസിലേക്കും ടിആർ മഞ്ജുവിനെ കണ്ണൂർ വെല്ലൂർ ഗവ. എച്ച് എസ് എസിലേക്കും എആർ ലക്ഷ്മിയെ വയനാട് പെരിക്കല്ലൂർ ഗവ. എച്ച് എസ് എസിലേക്കും ജെസി ജോസഫിനെ കോഴിക്കോട് ബേപ്പൂർ ഗവ. എച്ച് എസ് എസിലേക്കുമാണ് മാറ്റിയത്.