ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ എൻജിനും ബോഗിയും തമ്മില്‍ വേർപെട്ടു ; തൃശ്ശൂർ – ഷൊർണ്ണൂർ റൂട്ടിൽ ട്രെയിനുകൾ വൈകുന്നു

Spread the love

തൃശ്ശൂര്‍: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ എൻജിനും ബോഗിയും തമ്മില്‍ വേർപെട്ടു. ചെറുതുരുത്തി വള്ളത്തോള്‍ നഗറിലാണ് സംഭവം.

എറണാകുളം – ടാറ്റാ നഗർ എക്സ്പ്രസ് ട്രെയിനിൻ്റെ എൻജിനാണ് ബോഗില്‍ നിന്ന് വേർപ്പെട്ടത്.

ട്രെയിനിന് വേഗത കുറവായതിനാല്‍ വൻ അപകടം ഒഴിവായി. എൻജിൻ ഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എന്താണ് ബോഗിയും എഞ്ചിനും വേര്‍പെടാനുണ്ടായ കാരണമെന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച്‌ റെയില്‍വെ അന്വേഷണം നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശ്ശൂർ ഷൊർണൂർ റൂട്ടിൽ സർവീസ് നടത്തുന്ന ട്രെയിനുകൾ വൈകും. വന്ദേ ഭാരതടക്കമുള്ള ട്രെയിനുകൾ പിടിച്ചിട്ടിരിക്കുകയാണ്.