
സ്വന്തം ലേഖകൻ
ഹവേരി: കർണാടകയിലെ ഹവേരിയിൽ മിനി ബസ് ട്രക്കിൽ ഇടിച്ച് 13 പേർ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ശിവമോഗയിൽ നിന്ന് ബെലഗാവി യല്ലമ്മ ദേവി ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്.
വെള്ളിയാഴ്ച നാല് മണിയോടെയായിരുന്നു അപകടം. നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് മിനി ബസ് ഇടിക്കുകയായിരുന്നു. മരിച്ചവരിൽ ഏഴ് പേർ സ്ത്രീകളാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


