
ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയില്‍ രോഗിയെ ഡോക്ടർ പരിചരിക്കുന്നിലെന്നു പരാതി. ഭർത്താവിന്റെ കാലിന് ചികിത്സയ്ക്കായാണ് കഴിഞ്ഞ ദിവസം ഹരിപ്പാട് സ്വദേശിയായ വീട്ടമ്മ ആശുപത്രിയില്‍ എത്തിയത്. കാല് പഴുത്ത് വ്രണമായിരിക്കുകയായിരുന്നു അതിന്റെ ചികിത്സയ്ക്കാണ് അവർ എത്തിയത്. ഡോക്ടർ അത് കീറുകയും വലിയ കുഴി പോലെ ആകുകയും ചെയ്തു. മൂന്ന് ദിവസം കഴിഞ്ഞ് ഒപ്പറേഷൻ ചെയ്യാമെന്നും പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ തിരിഞ്ഞു നോക്കുന്നില്ല എന്നാണ് പരാതി. ഓപ്പറേഷന്റെ ദിവസം വരെ പറഞ്ഞിട്ട് ശസ്ത്രക്രിയ ചെയ്യാതെ നീണ്ടു പോവുകയാണ്.
ആശുപത്രി സൂപ്രണ്ടായ സുനില്‍ എന്ന ഡോക്ടർക്കെതിരെയാണ് വീട്ടമ്മയുടെ ആരോപണം. വീട്ടില്‍ ചെന്ന് സൂപ്രണ്ടിന് 5000 രൂപ നല്‍കാത്തതിനാല്‍ രോഗിയെ നോക്കുന്നില്ല എന്നാണ് വീട്ടമ്മ ഉന്നയിക്കുന്നത്. ഡോക്ടറോട് ഭർത്താവിനെ നോക്കാൻ ആവശ്യപ്പെട്ടപ്പോള്‍ തനിക്ക് സൗകര്യം ഇല്ലെന്ന് ഡോക്ടർ പറഞ്ഞതായും വീട്ടമ്മ പറഞ്ഞു.
തുടർന്ന് സെക്കൂരിറ്റിറ്റി ജീവനക്കാർ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും വീട്ടമ്മ പറയുന്നു. പാർട്ടി നേതാക്കളും നാട്ടുകാരും രോഗികളും നോക്കി നില്‍ക്കെയാണ് ഇതെല്ലാം നടന്നതെന്നും യുവതി വീഡിയോയില്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group