video
play-sharp-fill

വാഹനം വാങ്ങിയത് മുതല്‍ തുടര്‍ച്ചയായ തകരാര്‍…! നിര്‍മാണത്തില്‍ അപാകതയെന്ന് പരാതി; ടാറ്റയ്ക്ക് പിഴയിട്ട് ഉപഭോക്തൃ കോടതി; ഡീലറായ പോപ്പുലറിനും തിരിച്ചടി

വാഹനം വാങ്ങിയത് മുതല്‍ തുടര്‍ച്ചയായ തകരാര്‍…! നിര്‍മാണത്തില്‍ അപാകതയെന്ന് പരാതി; ടാറ്റയ്ക്ക് പിഴയിട്ട് ഉപഭോക്തൃ കോടതി; ഡീലറായ പോപ്പുലറിനും തിരിച്ചടി

Spread the love

കൊച്ചി: കേരളത്തിലെ പ്രശസ്ത വാഹന നിര്‍മാതാക്കളായ ടാറ്റാ മോട്ടേഴ്‌സിനും സര്‍വീസ് സെന്ററായ പോപ്പുലര്‍ മെഗാ മോട്ടേഴ്‌സിനും പിഴയടിച്ച്‌ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി.

എറണാകുളം സ്വദേശി അമാനുള്ള കെ.ച്ച്‌ നല്‍കിയ പരാതിയിലാണ് നടപടി. വാഹനം വാങ്ങിയത് മുതല്‍ തുടര്‍ച്ചയായ തകരാര്‍ മൂലം ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വാഹനത്തിന്റെ വിലയായ 2.72 ലക്ഷം രൂപയും നഷ്ടപരിഹാരവും കോടതി ചെലവിലേക്കായി 55,000 രൂപയും പരാതിക്കാരന് നല്‍കാന്‍ കോടതി ഉത്തരവിട്ടു.

ബാങ്കില്‍ നിന്നും വായ്പ്പയെടുത്താണ് ടാക്‌സി ഡ്രൈവറായ അമാനുള്ള ടാറ്റാ മോട്ടേഴ്‌സില്‍ നിന്ന് ടാറ്റാ മാജിക് ഐറിസ് എന്ന വാഹനം വാങ്ങിയത്. ഒരു മാസത്തിനകം തന്നെ വണ്ടി തകരാറിലായി. ഈ തകരാര്‍ പലതവണ ആവര്‍ത്തിക്കുകയും ജോലിക്കായി മറ്റ് വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കേണ്ട സാഹചര്യമുണ്ടാകുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനത്തിന്റെ നിര്‍മാണത്തിലെ ന്യൂനത മൂലം തനിക്കുണ്ടായ സംഭവിച്ച നഷ്ടത്തിന് പരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് അമാനുള്ള കോടതിയെ സമീപിച്ചത്. എന്നാല്‍ വാഹനത്തിന്റെ നിര്‍മാണപരമായ തകരാര്‍ എന്താണെന്ന് പരാതിക്കാരന്‍ തെളിയിച്ചില്ലെന്ന് എതിര്‍കക്ഷികള്‍ വാദിച്ചു.

വാഹനം തുടര്‍ച്ചയായി തകരാറിലായതു മൂലം ജീവിതം വഴിമുട്ടിയെന്നാണ് പരാതിക്കാരന്‍ വാദിച്ചത്. വാഹനം ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യവും ഉണ്ടായി. അതിനാല്‍ നിര്‍മാതാക്കള്‍ നഷ്ടപരിഹാരവും കോടതി ചെലവും വാഹനത്തിന്റെ വിലയും പരാതിക്കാരന് നല്‍കണമെന്ന് ഡി. ബി. ബിനു പ്രസിഡണ്ട്, വി.രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ മെമ്ബര്‍മാരുമായ എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി എതിര്‍കക്ഷികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അഡ്വ. ആന്റണി ഷൈജുവാണ് പരാതിക്കാരന് വേണ്ടി ഹാജരായത്.