video
play-sharp-fill

ആരാധകന് വീടൊരുക്കി നല്‍കി സുരേഷ് ഗോപി; താരത്തിന്റെ ജന്മദിനത്തിൽ വീടിന്റെ പാല് കാച്ച് നടത്തി ആരാധകൻ ; പാലുകാച്ചല്‍ ചടങ്ങില്‍ സര്‍പ്രൈസായെത്തി ഗോകുല്‍ സുരേഷ്

ആരാധകന് വീടൊരുക്കി നല്‍കി സുരേഷ് ഗോപി; താരത്തിന്റെ ജന്മദിനത്തിൽ വീടിന്റെ പാല് കാച്ച് നടത്തി ആരാധകൻ ; പാലുകാച്ചല്‍ ചടങ്ങില്‍ സര്‍പ്രൈസായെത്തി ഗോകുല്‍ സുരേഷ്

Spread the love

സ്വന്തം ലേഖകൻ

അച്ഛന്റെ 66-ാം പിറന്നാളിന് ആരാധകന്റെ വീട്ടിലെത്തി സർപ്രൈസ് നല്‍കി ഗോകുല്‍ സുരേഷ്. സുരേഷ് ഗോപി ഫാൻസ് ആൻഡ് വെല്‍ഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വിനോദിന്റെ തൃശൂരിലെ വീട്ടിലേക്കാണ് ഗോകുലെത്തിയത്.

വിനോദിന്റെ വീടിന്റെ നവീകരണം സുരേഷ് ഗോപി പൂർത്തിയാക്കി നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനമായ ഇന്നലെയായിരുന്നു വീടിന്റെ പാലുകാച്ച്‌ ചടങ്ങ്. ഈ ചടങ്ങിലേക്കാണ് ഗോകുല്‍ സർപ്രൈസായി എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിനോദിന്റെ കുടുംബത്തിനും ആരാധകർക്കുമൊപ്പം കേക്ക് മുറിച്ചാണ് ഗോകുല്‍ അച്ഛന്റെ പിറന്നാള്‍ ആഘോഷിച്ചത്. താരത്തിന്റെ വരവ് പ്രതീക്ഷിച്ചതല്ലെന്നും വന്നതില്‍ അതിയായ സന്തോഷമെന്നും കുടുംബം പ്രതികരിച്ചു.

സുരേഷ് ഗോപിയുടെ ജന്മദിനത്തോട് അനുബന്ധിച്ച്‌ സംസ്ഥാനത്ത് ആരാധകർ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി. എരഞ്ഞോളി പാലത്തെ മഹിളാ മന്ദിരത്തിലും മുരിങ്ങോടിയിലെ സച്ചിദാനന്ദ ബാല മന്ദിരത്തിലുമാണ് കണ്ണൂരിലെ ആരാധകർ പിറന്നാള്‍ ആഘോഷിച്ചത്. തെരുവില്‍ കഴിയുന്നവർക്ക് പായസവിതരണം നടത്തിയാണ് കലൂരില്‍ ചെറുപ്പക്കാർ സൂപ്പർസ്റ്റാറിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായത്.