
‘സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ..’; നടൻ സിദ്ധിഖിന്റെ മകൻ റാഷിന്റെ വിയോഗത്തില്‍ മനംതൊടുന്ന ഒറ്റവരി കുറിപ്പുമായി മമ്മൂട്ടി
കൊച്ചി: നടൻ സിദ്ധിഖിന്റെ മകൻ റാഷിന്റെ വിയോഗത്തില്‍ മനംതൊടുന്ന ഒറ്റവരി കുറിപ്പുമായി നടൻ മമ്മൂട്ടി.
‘സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ..’
എന്നാണ് മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. റാഷിനും സിദ്ധിക്കും ഒപ്പം നില്ക്കുന്ന ഫോട്ടോയും മമ്മൂട്ടി ഷെയർ ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു റാഷിന്റെ അന്ത്യം. മുപ്പത്തി ഏഴ് വയസായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാള്‍ ആണ് റാഷിന്. മാനസിക വെല്ലുവിളി നേരിട്ടിരുന്ന സാപ്പിയെ ‘സ്പെഷല്‍ ചൈല്‍ഡ്’ എന്നാണ് സിദ്ദീഖ് വിശേഷിപ്പിച്ചിരുന്നത്.
കഴിഞ്ഞ നവംബർ 26ന് നടന്ന സാപ്പിയുടെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം സിദ്ദിഖ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇത് ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു.
സാപ്പിക്ക് ദിവസം ചെല്ലുംതോറും പ്രായം കുറയുന്നു എന്നാണ് അനുജന് ഷഹീന് പിറന്നാള്‍ ദിനത്തില്‍ കുറിച്ചത്.